Kerala News

ജീവിച്ചിരിപ്പുണ്ടോ , ഇഎംഐ അടക്കണം’ ; ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരോട് പണമടയ്‌ക്കാൻ ആവശ്യപ്പെട്ട് പണമിടപാട് സ്ഥാപനങ്ങള്‍

Keralanewz.com

കല്‍പ്പറ്റ : ഒരായുസിന്റെ സമ്ബാദ്യവും , ഉറ്റവരെയും നഷ്ടമായി വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്നവരെ സമ്മര്‍ദ്ദത്തിലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍.
ഇഎംഐ തുക അടക്കാന്‍ ആവശ്യപ്പെട്ട് പല പണമിടപാട് സ്ഥാപനങ്ങളും വിളിക്കുന്നതായാണ് പരാതി . പണമിടപാട് സ്ഥാപനം ‘ജീവിച്ചിരിപ്പുണ്ടോ?’ എന്നാണ് ആദ്യം ചോദിച്ചതെന്നും ഉണ്ടെങ്കില്‍ ‘ഇഎംഐ തുക അടക്കണം’ എന്നും ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പരാതിക്കാരിലൊരാള്‍ പറയുന്നത്.വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട മാനസികമായി തകര്‍ന്നിരിക്കുന്നയാളെ വിളിച്ചാണ് ഇഎംഐ തുക ആവശ്യപ്പെട്ടത്.

സുരക്ഷിതരാണെന്ന് പറഞ്ഞപ്പോള്‍ ഇഎംഐ പെന്റിംഗ് ആണെന്നും അത് അടക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എങ്ങനെയെങ്കിലും പൈസ അടക്കണം. ഇല്ലെങ്കില്‍ ചെക്ക് ബൗണ്‍സ് ആവുമെന്നാണ് അറിയിച്ചത്. കടം വാങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. വല്ലാത്ത അവസ്ഥയാണ് ഞങ്ങളുടേത്. ഞാന്‍ ജീവിച്ചിരിപ്പുണ്ട്. എപ്പോഴാണേലും അടച്ചോളാം. ഈ ദുരന്തമുഖത്തിരിക്കുന്ന ഒരാളെ വിളിച്ചു ചോദിക്കാനുള്ള ചോദ്യമല്ല ഇത്. ജീവിച്ചിരിപ്പുണ്ടോ. എങ്കില്‍ പണം അടക്കൂവെന്ന് കേള്‍ക്കുമ്ബോഴുള്ള മാനസികാവസ്ഥ വല്ലാത്തതാണ്. എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്.’ പരാതിക്കാരന്‍ പറയുന്നു.

Facebook Comments Box