കോട്ടയം: വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടമായവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ഒരു മാസത്തെ ശമ്പളം കൈമാറി. സി എം ഡി ആർ എഫ് പോർട്ടൽ വഴിയാണ് തുക കൈമാറിയത്. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച ജോസ് കെ മാണി പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് ഡോ. എൻ ജയരാജും പാർട്ടിയുടെ എംഎൽഎമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുവാൻ തീരുമാനമെടുത്തിട്ടുണ്ട്. പാർട്ടിയുടെ മുഴുവൻ ഘടകങ്ങളും, പോഷക സംഘടനകളും പരമാവധി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജോസ് കെ മാണി അറിയിച്ചു.
Facebook Comments Box