Kerala News

മരിച്ച യുവാക്കളുടെ വീട്ടിൽ എത്തി ആശ്വസിപ്പിച്ചു ജോസ് കെ മാണി. എല്ലാ സഹായങ്ങളും വാഗ്ദാനം നൽകി

Keralanewz.com

മകന്റെ വാഹനാപകടക്കേസിൽ മരണമടഞ്ഞ യുവാക്കളുടെ കുടുംബത്തിന് എല്ലാ സഹായവും വാ​ഗ്ദാനം ചെയ്ത് ജോസ് കെ മാണി. മണിമലയിലെത്തി യുവാക്കളുടെ വീട് സന്ദ‍ർശിച്ച ജോസ് കെ മാണി കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.

മണിമല സ്വദേശികളായ ജിൻസ്, ജിസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. മനപൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് പൊലീസ് കുഞ്ഞുമാണിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്. അന്നേ ദിവസം ശക്തമായ മഴയുണ്ടായിരുന്നു.

കുഞ്ഞുമാണി ഓടിച്ചിരുന്ന ഇന്നോവ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യവേ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം കറങ്ങുകയും കാറിന് പിന്നിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഇടിയ്ക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

Facebook Comments Box