പ്രവാസി കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ കോട്ടയം ലോക്സഭാ മണ്ഡലം തല തെരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗം സംഘടിപ്പിച്ചു.
കുറവിലങ്ങാട്: പ്രവാസി കേരള കോൺഗ്രസ്സ് എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭി മുഖ്യത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായി പ്രവർത്തകയോഗം സംഘടിപ്പിച്ചു. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ പ്രവാസികളെ ഏകോപിപ്പിക്കാനും സംഘടനാ പ്രവർത്തനം ഊർജിതപെടുത്താനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ജോണി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തെക്കേടം ഉത്ഘാടനം ചെയ്തു. പാർട്ടി ഉന്നതാധികാര സമിതി അംഗം സഖറിയാസ് കുതിരവേലി പാർട്ടി മണ്ഡലം പ്രസിഡന്റ് സിബി ചാത്തനാട്ട്, പ്രവാസി ജില്ലാ സെക്രട്ടറി ജോർജ് കാഞ്ഞമല, ട്രഷറർ ഡോ ബ്ലസ്സൻ എസ് ഏബ്രഹാം, നിയോജകമണ്ഡലം പ്രസിഡന്റ് ടോമി ജേക്കബ്, കുര്യാച്ചൻ ഭരണകാല, സോണി ഗ്രിഗറി, സെബി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Facebook Comments Box