Kerala NewsPolitics

കെ എം മാണി കുടുംബ സംഗമങ്ങൾക്ക് കുറവിലങ്ങാട്ട് തുടക്കമായി.പുതുതായി പാർട്ടിയിലേക്ക് വന്നവർക്ക് മെമ്പർഷിപ്പ് വിതരണവും സ്വീകരണവും ഒരുക്കി വാർഡ് കമ്മിറ്റി.

Keralanewz.com

കുറവിലങ്ങാട് : കെ എം മാണി -കുടുംബ സംഗമങ്ങൾക്ക് കുറവിലങ്ങാട്ട് തുടക്കമായി .

ക കേരള കോൺഗ്രസ് അറുപതാം ജന്മ വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ ആരംഭിച്ച വാർഡ് തല കെ.എം. മാണി -കുടുംബ സംഗമങ്ങൾക്ക് കുറവിലങ്ങാട്ട് തുടക്കം കുറിച്ചു . ജെയ് ഗിരി-1 ,ആശുപത്രി-2 വാർഡുകളിലെ സംഗമങ്ങൾ പൂർത്തിയായി.കോഴാ അഞ്ചാം വാർഡിൽ നടന്ന കുടുംബ സംഗമം കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ തോമസ് ചാഴികാടൻ ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡണ്ട് സിറിൽ ചെമ്പനാനിക്കൽ അധ്യക്ഷത വഹിച്ചു.

മുതിർന്ന പാർട്ടി പ്രവർത്തകരെയും കർഷക ശ്രേഷ്ഠരെയും ചടങ്ങിൽ ആദരിച്ചു.മാണി സാറിൻറെ സഹപാഠി കൂടിയായ 92 കാരൻ കൊച്ചേട്ടൻ ചെമ്പനാനിക്കൽ അടക്കമുള്ള മുതിർന്ന അംഗങ്ങൾ കുടുംബസംഗമത്തിൽ എത്തി ആദരവ് ഏറ്റുവാങ്ങി അനുഭവങ്ങൾ പങ്കുവെച്ചു.

യോഗത്തിൽ പ്രാദേശിക വികസന വിചാരണയും ചർച്ചയും നടത്തി.വാർഡിലെ സഞ്ചാരയോഗ്യമല്ലാത്ത റോഡുകൾ പുനരുദ്ധരിക്കണമെന്നും ,നാളുകളായി മിഴിയടഞ്ഞ വഴിവിളക്കുകൾ അടിയന്തരമായി നന്നാക്കണമെന്നും ,അനാസ്ഥ മൂലം നശിച്ചുകൊണ്ടിരിക്കുന്ന ഗ്രാമോദ്യാനം പരിചരിക്കണമെന്നും,റോഡ് പൊതുമുതൽ കൈയ്യേറ്റങ്ങൾക്കെതിരെ അധികാരികൾ നിലപാട് എടുക്കണം എന്നും ,ഭരണ കെടുകാര്യസ്ഥതമൂലം പഞ്ചായത്തിൽ ലക്ഷങ്ങളുടെ ഫണ്ടുകൾ ലാപ്സ് ആയി പോകുന്ന സാഹചര്യം ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പദ്ധതി നിർവ്വഹണത്തിലെ കെടുകാര്യസ്ഥതമൂലം പഞ്ചായത്തു ജില്ലയിലെ അവസാന റാങ്കിങിലേക്കു പിന്തള്ളപ്പെടുന്നത് അപമാനകരമാണെന്നും വികസന കാര്യത്തിൽ തിരുത്തലുണ്ടാകണമെന്നും ജനകീയ നിർദ്ദേശമായി രേഖപ്പെടുത്തി.

കുട്ടികളും മുതിർന്നവരും അടക്കം നൂറിലധികം കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കുചേർന്നു. സൗഹൃദ സംഗമവും സ്‌നേഹവിരുന്നും നടത്തി. കുടുംബ സംഗമത്തിൽ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി തെക്കേടം, കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡണ്ട് ഇൻ ചാർജും , ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ പി.സി .കുര്യൻ, മണ്ഡലം പ്രസിഡണ്ട് സിബി മാണി ചാത്തനാട്,സഹകരണ ബാങ്ക് പ്രസിഡണ്ട് പ്രൊഫസർ പി ജെ സിറിയക് പൈനാപ്പള്ളിൽ ,പഞ്ചായത്തംഗം വിനു കുര്യൻ ,ഷൈജു പാവുത്തിയേൽ,ഗോപിനാഥൻ നായർ കുന്നത്ത്,തോമസ് ആളോത്ത്,ലിസി മാമച്ചൻ,ജോയി പീടിയേക്കൽ,ബാബു പറക്കാട്ട്,എന്നിവർ പ്രസംഗിച്ചു.വിവിധ ചർച്ചകളിൽ ജോൺ കുട്ടിലാമ്പേൽ ,പിസി ചാണ്ടി പാറ്റാനികരോട്ട്,റോസമ്മ പുളിമൂട്ടിൽ,റോസമ്മ താന്നിക്കുഴിപ്പിൽ,ഔസേപ്പച്ചൻ ഈഴറേട്ട്, മേരി വട്ടുകുളം,ബേബി തൈപ്പറമ്പിൽ,ഏലിയാമ്മ ജോൺ ചെറുമല,ജയ്മോൻ ഇല്ലിക്കൽ ,മനോജ് തോട്ടപ്പടി,മാത്യു ചെറുമല,ജോബിൻ ബേബി ഈഴറേട്ട്,എ ബിൻ മാണി ,ജോബോയ് പ്ലാക്കാട്ടിൽ,ഷിബു തെക്കുംപുറം ,സോണി പൈനാപ്പള്ളിൽ ,ടോമി പുക്കുടിയിൽ,ജേക്കബ് പുളിമൂട്ടിൽ ,ജോർജ് മൈലള്ളും തടത്തിൽ,ജെയിംസ് ഈഴറേട്ട് ,കുഞ്ഞുമോൻ ഈ ന്തുംകുഴിയിൽ ,ദേവസ്യാച്ചൻ ഈഴറേത്ത് ,ജോണി വേമ്പന, റ്റിൻസൺ ആളോത്ത് തുടങ്ങിയവർ സംസാരിക്കുകയും നേതൃത്വം നൽകുകയും ചെയ്തു.

സ്വീകരണം നൽകി

വിവിധ പാർട്ടികളിൽനിന്നും കേരളാകോൺഗ്രസ് (എം) അംഗത്വം സ്വീകരിച്ച അഞ്ചാം വാർഡിലെ തോമസ് ആളോത്തിന്റെ നേതൃത്വത്തിലുള്ള അംഗങ്ങൾക്കു സ്വീകരണം നൽകി.വാർഡ് പ്രസിഡണ്ട് സിറിൽ ചെമ്പനാനിക്കൽ അധ്യക്ഷത വഹിച്ചു.
പാർട്ടി വൈസ് ചെയർമാൻ തോമസ് ചാഴികാടൻ മെമ്പർഷിപ്പ് നൽകി.മണ്ഡലം പ്രസിഡന്റ് സിബി മാണി,ബ്ലോക്ക് പഞ്ചായത്തു പ്രെസിഡന്റ്‌ പി.സി കുര്യൻ ,പ്രൊഫസർ പി ജെ സിറിയക് പൈനാപ്പള്ളിൽ, തോമസ് ആളോത്ത്,ജോണി ജോസ് വേമ്പന, സെലിൻ ആളോത്ത്, ഏലിയാമ്മ ജോൺ വേമ്പന,റ്റിൻസൻ ആളോത്ത്എന്നിവർ പ്രസംഗിച്ചു.

Facebook Comments Box