Thu. May 9th, 2024

കേരള കോൺഗ്രസ് (എം) എന്നും കർഷകർക്കായി പടപൊരുതിയ രാഷ്ട്രീയ പ്രസ്ഥാനം . മന്ത്രി റോഷി അഗസ്റ്റിൻ

Keralanewz.com

മൂലമറ്റം – കേരള കോൺഗ്രസ് (എം) എന്നും കർഷകരുടെ അതിജീവന പ്പോരാട്ടങ്ങൾക്ക് കരുത്ത് പകർന്ന രാഷ്ട്രീയ പ്രസ്ഥാനമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു . കേരള കോൺഗ്രസ് എം അറക്കുളം മണ്ഡലം പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പ് കൺവെൻഷനും മൂലമറ്റം വ്യാപാർ ഭവനിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് എമ്മിന്റെ എക്കാലത്തെയും പ്രഥമപരിഗണന കർഷകരുടെ അവകാശ സംരക്ഷണത്തിനാണ്. കെഎം മാണി സാർ കേരളത്തിലെ അധ്വാനിക്കുന്ന ജന വിഭാഗങ്ങൾക്ക് വേണ്ടി പ്രത്യേകിച്ച് കർഷകർക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളും നിയമ നിർമ്മാണങ്ങളുംഅവി സ്മരണീയമാണ്. ഭരണപക്ഷത്താണെങ്കിലും പ്രതിപക്ഷത്താണെങ്കിലും കേരള കോൺഗ്രസിന് കർഷകരുടെ നിലനിൽപ്പാണ് പരമപ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു

റിട്ടേണിംഗ് ഓഫീസർ. കെ.ജെ.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടിജില്ലാ പ്രസിഡൻ്റ് ജോസ് പാലത്തിനാൽ , നിയോജകമണ്ഡലം പ്രസിഡൻ്റ് ഷാജി കാഞ്ഞമല ,കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻ്റ് റെജി കുന്നംങ്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.പുതിയ മണ്ഡലം പ്രസിഡൻ്റായി ടോമി നാട്ടുനിലം ,വൈസ് പ്രസിഡൻറു മാരായി സാജു കുന്നേമുറിയിൽ ,രാജീവ് ഇലഞ്ഞിമറ്റം ,ഓഫീസ് ചാർജ്ജ് ജനറൽ സെക്രട്ടറിയായി സിബി മാളിയേക്കൽ എന്നിവരെ തിരഞ്ഞെടുത്തു. കൺവെൻഷന് ശേഷം മൂലമറ്റം നഗരത്തിൽ കേരള കോൺഗ്രസ് എം പ്രവർത്തകർ പ്രകടനവും നടത്തി

Facebook Comments Box

By admin

Related Post