Sun. Apr 28th, 2024

യാത്രക്കാരുടെ ആവശ്യം സഫലമായി; കക്കാട് ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാൻ തോമസ്‌ ചാഴികാടൻ എം പി 3.50 ലക്ഷം രൂപ അനുവദിച്ചു

By admin Mar 3, 2022 #news
Keralanewz.com

പിറവം: മുൻസിപ്പാലിറ്റിയിലെ കക്കാട് ജംഗ്ഷനിൽ (പാണ്ടിയൻ പാറ- മണീട് റോഡ്) വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാൻ നടപടിയായി. ഇതിനായി എംപി മാർക്ക് ഉള്ള പ്രാദേശിക വികസന ഫണ്ടിൽ നിന്നും 3.50 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയതായി തോമസ്ചാഴികാടൻ എംപി അറിയിച്ചു.

കക്കാട് ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം വാർഡ് കൗൺസിലർ ജൂബി പൗലോസ് എംപിക്ക് നിവേദനം കൊടുത്തിരുന്നു.

Facebook Comments Box

By admin

Related Post