മഹാരാജാസ് കോളേജില്‍ വീണ്ടും അക്രമം ; എസ്‌എഫ്‌ഐ നേതാവിന് കുത്തേറ്റു
എറണാകുളം: അഭിമന്യൂവിന്റെ മരണത്തിന് പിന്നാലെ സമാധാനത്തിന്റെ ദീര്‍ഘകാല ഇടവേളയ്ക്ക് ശേഷം മഹാരാജാസ് കോളേജ് ക്യാംപസില്‍ വീണ്ടും അക്രമം.
ഇന്ന് പുലര്‍ച്ചെ എസ്‌എഫ്‌ഐ നേതാവിന് കുത്തേറ്റു. യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. ഇയാളെ ഗുരുതരമായ അവസ്ഥയില്‍ സ്ഥലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്യാമ്ബസില്‍ വെച്ചാണ് കുത്തേറ്റിരിക്കുന്നത്.
ആക്രമണം നടത്തിയത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു. നാസറിന്റെ കയ്യിലും കാലിലും വയറ്റിലുമാണ് കുത്തേറ്റിരിക്കുന്നത്. സംഭവത്തില്‍ പോലീസ് തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ക്യാമ്ബസിലൂടെ വരുമ്ബോള്‍ പത്തുപതിനേഴു പേര്‍ ഉള്‍പ്പെട്ട സംഘം അക്രമം നടത്തുകയായിരുന്നെന്നാണ് പുറത്തു വരുന്ന വിവരം. ഏതാനും ദിവസമായി ക്യാമ്ബസില്‍ നില നിന്നിരുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടാകുകയും ഒരാളെ സസ്‌പെന്റ് ചെയ്യുകയുണ്ടായി.