Thu. May 2nd, 2024

വനിതാ ശാക്തീകരണത്തിൽ കേരള മോഡൽ ഇന്ത്യക്ക് മാതൃക: തോമസ് ചാഴികാടൻ എം പി.

By admin Sep 20, 2023 #keralacongress m
Keralanewz.com

ന്യൂഡൽഹി:വനിതാ സംവരണ ബിൽ ചർച്ചയിൽ കേരളത്തിന്റെ മാതൃക ചർച്ചയാക്കി തോമസ് ചാഴികാടൻ എംപി .
വനിതാ ശാക്തീകരണത്തിൽ കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് തോമസ് ചാഴികാടൻ എംപി പറഞ്ഞു. പാർലമെന്റിൽ വനിതാ സംവരണ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയുടെ 73 , 74 ഭേദഗതിക്ക് ശേഷം 1994 പഞ്ചായത്തീരാജ് നഗരപാലിക നിയമം കൊണ്ടുവന്നപ്പോൾ വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്തി. 2009 ൽ അത് 50 ശതമാനമായി മായി കേരളം ഉയർത്തി. ഇന്ന് 58 ശതമാനത്തോളം വനിതകൾ കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ അധികാരത്തിൽ ഇരിക്കുന്നു. വിദ്യാഭ്യാസത് രംഗത്തും പുരുഷന്മാരോട് ഒപ്പം കേരള വനിതകൾ തുല്യത നേടി. ആരോഗ്യ സംരക്ഷണ കാര്യത്തിൽ, ആയുർദൈർഘ്യത്തിന്റെ കാര്യത്തിലും എല്ലാം കേരള വനിതകൾ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തിക സ്വയംപര്യാപ്തതയുടെ കാര്യത്തിലും കേരള വനിതകൾ ഒന്നാം സ്ഥാനത്താണ്. ഈ നിലയിലെല്ലാം കേരളം രാജ്യത്തിനും മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്ന് തോമസ് ചാഴികാടൻ എംപി വനിതാ സംവരണ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് പാർലമെൻറിൽ പറഞ്ഞു.

Facebook Comments Box

By admin

Related Post