Mon. May 6th, 2024

ഗവർണർക്കെതിരെ യൂത്ത് ഫ്രണ്ട് (എം) ന്റെ കരിങ്കൊടി പ്രതിഷേധം.

Keralanewz.com

തൊടുപുഴ: മലയോര കർഷകരുടെ പ്രതീക്ഷയായ ഭൂ പതിവ് ഭേദഗതി ബില്ലിൽ ഒപ്പിടാത്ത
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ധിക്കാര നിലപാടിൽ പ്രേതിഷേധം അറിയിച്ചുകൊണ്ട് കേരള യൂത്ത് ഫ്രണ്ട്( എം) ഇടുക്കി ജില്ലാ കമ്മിറ്റി ഒമ്പതിന് കരിദിനം ആചരിക്കുവാൻ ആഹ്വാനം ചെയ്തിരുന്നു.

മലയോര കർഷകരെ വെല്ലുവിളിച്ചുകൊണ്ട് ഇടുക്കിയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനേ കരിദിനത്തിന്റെ ഭാഗമായി യൂത്ത് ഫ്രണ്ട് (എം) നേതാക്കൾ തൊടുപുഴയിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു .

    യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ പ്രസിഡണ്ട് ജോമോൻ പൊടിപാറയുടെ നേതൃത്വത്തിൽ നേതാക്കളായ വിപിൻ സി അഗസ്റ്റിൻ, ആൽബിൻ വറ പോളക്കൽ,പ്രിന്റോ ചെറിയാൻ , നൗഷാദ് മുക്കിൽ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
Facebook Comments Box

By admin

Related Post