Fri. Dec 6th, 2024

കർഷകരെ ഒറ്റപ്പെടുത്തി നാട്ടിൽ ഭീതി പരത്തുവാനുളള നീക്കം ചെറുക്കും. , കേരള കോൺഗ്രസ് (എം)

By admin Aug 5, 2024 #keralacongress m
Keralanewz.com

തൊടുപുഴ:കേരളത്തിൽ എവിടെയെങ്കിലും ഉരുൾപൊട്ടൽ ഉണ്ടായാൽ മലയോര കർഷകരാണ് എല്ലാത്തിനും ഉത്തരവാദികൾ എന്ന രീതിയിൽ പ്രചരണം നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തി പാറ പറഞ്ഞു . പട്ടം താണുപിള്ള കേരള മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗ്രോമോർ ഫുഡ് പദ്ധതി പ്രകാരം ഭക്ഷ്യധാന്യങ്ങൾ കൂടുതലായി ഉല്പാദിപ്പിക്കുന്നതിന് കേരളത്തിന്റെ വിവിധ മേഖലകളിൽ നിന്നും കർഷകരെ ഇടുക്കി അടക്കമുള്ള മലയോര മേഖലകളിലേക്ക് ക്ഷണിച്ച് കൈവശ ഭൂമിക്ക് പട്ടയം നൽകി ജനങ്ങളെ കുടിയിരുത്തി. അങ്ങിനെ വർഷങ്ങളായി മലയോരമേഖലകളിൽ കുടിയേറി പാർക്കുന്നവർ കയ്യേറ്റക്കാരാണ് എന്ന രീതിയിൽ പ്രചരണം നടത്തുന്നവർ കർഷകരെ അപമാനിക്കുകയാണ്. കേരളം വയനാട് നേരിട്ട് പോലുള്ള കൊടിയ പ്രകൃതിക്ഷോഭത്തെ അതിജീവിക്കുവാൻ പരിശ്രമിക്കുമ്പോൾ ഗാഡ്ഗിൽ റിപ്പോർട്ട് ഉയർത്തി കാണിച്ച് നവമാധ്യമങ്ങളിൽ മലയോരങ്ങളിലെ കർഷകരെ അവഹേളിച്ച് പ്രചരണം സംഘടിപ്പിക്കുന്നവർ കർഷക വിരുദ്ധരാണെന്നും. മലയോര കർഷകരെ ആട്ടിപ്പായിച്ച് വികസിത രാജ്യങ്ങൾ നൽകുന്ന കാർബൺ ഫണ്ടിന്റെ പങ്ക് പറ്റുവാൻ പരിശ്രമിക്കുന്നവരാണെന്നും ജിമ്മി മറ്റത്തിപാറ പറഞ്ഞു. യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാതെ കർഷകരെല്ലാവരും കയ്യേറ്റക്കാരാണെന്ന് പ്രചരിപ്പിക്കുന്നവർ നഗരങ്ങളിൽ ശീതീകരിച്ച മുറികളിൽ ഇരുന്നു പരിസ്ഥിതി സ്നേഹം പറയുന്നത് പരിഹാസ്യമാണ്. കേരളത്തെ നടുക്കിയ വയനാട് ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം മഴ നിഴൽ പ്രദേശത്തിൽ ഉൾപ്പെട്ട വനമാണെന്ന് സ്ഥിരീകരിച്ചിട്ടും ഉരുൾപൊട്ടലിന്റെയും പ്രകൃതിക്ഷോഭത്തിന്റെയും ഉത്തരവാദിത്വം കർഷകരുടെ മേൽ അടിച്ചേൽപ്പിക്കാൻ ഉള്ള ചിലരുടെ വ്യഗ്രത ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. പശ്ചിമഘട്ടങ്ങളിൽ താമസിക്കുന്ന മനുഷ്യൻറെ ജീവന് ഭീഷണി ഉയർത്തുന്ന മുല്ലപ്പെരിയാർ അടക്കമുള്ള അണക്കെട്ടുകൾ ഡി കമ്മീഷൻ ചെയ്യുവാൻ ശബ്ദം ഉയർത്താതെ കർഷകരാണ് സകലത്തിന്റെയും കാരണമെന്ന് ആക്ഷേപിക്കുന്നവർ പരിസ്ഥിതിവാദികൾ എന്ന പേരിൽ ചിലർ നടത്തുന്ന പൊറാട്ടുനാടകം ലജ്ജാകരമാണ്. കർഷകരെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം ഏതു കേന്ദ്രങ്ങളിൽ നിന്നുണ്ടായാലും കേരള കോൺഗ്രസ് എം കർഷകരോടൊപ്പം ചേർന്ന് അതിനെ ചെറുക്കുക തന്നെ ചെയ്യും. ആഗോളതാപനത്തിന്റെയൂം ഓസോൺ പാളിയുടെ നാശത്തിന്റെയും തോത് വർദ്ധിച്ചു വരുന്നതിനു ഉത്തരവാദികൾ കർഷകർ അല്ല. വാഹനങ്ങളിൽ നിന്നുള്ള പുകയും വ്യവസായ മാലിന്യവും എയർ കണ്ടീഷനറുകൾ പുറത്തുവിടുന്ന ഫ്ലൂറോ യൂറോ കാർബണും അന്തരീക്ഷഘടനയിൽ വരുത്തുന്ന മാറ്റങ്ങൾ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. ഒരു പ്രത്യേക സ്ഥലത്ത് അമിതമായ മഴ പെയ്യുന്നത് മൂലം ഉണ്ടാകുന്ന പ്രതിഭാസമാണ് ഉരുൾപൊട്ടലിനു കാരണമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം മറച്ചുവച്ച് കർഷകരെ ബലിയാടുകൾ ആക്കുവാനുള്ള ഗൂഢതന്ത്രം കേരളത്തിൽ വില പോകില്ല. കർഷകർക്കെതിരെ കപട പരിസ്ഥിതി വാദം പറയുന്നവർ കാർബൺ ഫണ്ട് ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാണെന്ന് പൊതുസമൂഹം മനസ്സിലാക്കി കഴിഞ്ഞു. ലോകം മുഴുവൻ പശ്ചിമഘട്ടമല്ല. ഇന്ത്യയുടെ ഹിമാലയൻ മല മേഖലകളിൽ അടക്കം വലിയതോതിലുള്ള ഉരുൾപൊട്ടലും മണ്ണിടിച്ചിലും മേഘവിസ്ഫോടനവും സംഭവിക്കുന്നുണ്ട് അതിൻറെയും ഉത്തരവാദിത്വം കർഷകർക്കാണെന്ന് പറയുവാൻ കഴിയുമോ. ഉരുൾപൊട്ടലിലും പ്രകൃതിക്ഷോഭങ്ങളിലും ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുവാൻ കേരളമൊട്ടാകെ ഒരേ മനസ്സായി പ്രവർത്തിക്കുമ്പോൾ പരിസ്ഥിതിവാദം പറഞ്ഞു കർഷകരെ ഒറ്റപ്പെടുത്തുവാനും കുടിയിറക്കുവാനും നാട്ടിലാകെ ഭീതി പരുത്തുവാനുമുളള ചിലരുടെ ഗൂഡനീക്കം ജനങ്ങൾ തള്ളിക്കളയുമെന്നും ജിമ്മി മറ്റത്തിപാറ പറഞ്ഞു

Facebook Comments Box

By admin

Related Post