Tue. Apr 30th, 2024

ചുവപ്പണിഞ്ഞ് വൈക്കം, ഹൃദയത്തിലിടം നേടി ചാഴികാടൻ.

By admin Apr 7, 2024 #CPIM #keralacongress m
Keralanewz.com

വൈക്കം: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനെ ഹൃദയത്തിലേറ്റുവാങ്ങി വൈക്കത്തിന്റെ മണ്ണ്. ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ഉരുക്കുകോട്ടയായ വൈക്കം തോമസ് ചാഴികാടന് ഉജ്ജ്വല വരവേൽപ്പാണ് നൽകിയത്. വൈക്കം നഗരസഭയിലും വെച്ചൂർ, തലയാഴം, ടി.വി പുരം, ഉദയനാപുരം പഞ്ചായത്തുകളിലുമാണ് തോമസ് ചാഴികാടൻ പര്യടനം നടത്തിയത്.
തോമസ് ചാഴികാടന്റെ നേതൃത്വത്തിൽ നാട്ടിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾക്ക് നന്ദിപറയാനുള്ള അവസരമാക്കി പര്യടനത്തെ നാട് മാറ്റി. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കം സ്വീകരണകേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മുതിർന്ന പൗരന്മാർ സ്ഥാനാർത്ഥിയുടെ ശിരസിൽ കരംവെച്ച് അനുഗ്രഹിച്ചാണ് ആശംസകളറിയിച്ചത്. എംപിയുടെ നേതൃത്വത്തിൽ വികസനം നടത്തിയ റോഡുകളിലൂടെ പര്യടനം എത്തിയപ്പോൾ മുദ്രാവാക്യങ്ങൾക്കൊപ്പം നന്ദിയും ചൊല്ലിയാണ് നാട് വരവേറ്റത്.
കണിക്കൊന്നപ്പൂക്കളും പഴക്കുലകളും സമ്മാനിച്ച് വൈക്കത്തിന്റെ സ്‌നേഹം നാട് പങ്കുവെച്ചു. വാദ്യമേളങ്ങളും മാലപ്പടക്കങ്ങളും സ്വീകരണത്തിന് കൊഴുപ്പേകി.

മുൻകൂട്ടി നിശ്ചയിക്കാത്ത സ്ഥലങ്ങളിൽപ്പോലും ജനങ്ങൾ സംഘടിതരായെത്തിയതോടെ സ്ഥാനാർത്ഥി പര്യടനവാഹനം നിറുത്തി വോട്ടർമാരെ നേരിൽക്കണ്ടു. നാടുസമ്മാനിച്ച ഫലവർഗ്ഗങ്ങൾ ജനങ്ങൾക്ക് പകുത്ത് നൽകി തോമസ് ചാഴികാടൻ നാടിന്റെ സന്തോഷത്തിൽ പങ്കുചേർന്നു.
സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു വെച്ചൂർ പഞ്ചായത്തിലെ പരിയാരത്ത് പര്യടനം ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് വെച്ചൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി എൻ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സി.കെ ആശ എംഎൽഎ, സിപിഎം സംസ്ഥാനകമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ, എൽഡിഎഫ് ജില്ലാ കൺവീനർ പ്രഫ. ലോപ്പസ് മാത്യു എന്നിവർ പ്രസംഗിച്ചു. പ്രൗഡഗംഭീരസമ്മേളനത്തോടെ പരുത്തുമുടിയിൽ പര്യടനം സമാപിച്ചു. വൈക്കം മണ്ഡലത്തിലെ രണ്ടാംഘട്ടപര്യടനം 18ന് നടക്കും.
എൽഡിഎഫ് നേതാക്കളായ അഡ്വ. പി. കെ ഹരികുമാർ, കെ. അരുണൻ, കെ. ശെൽവരാജ്, എം. പി ജയപ്രകാശ്, കെ. കെ ഗണേശൻ, എം. ഡി ബാബുരാജ്, ഇ. എൻ ദാസപ്പൻ, പി. സുഗതൻ, സാബു പി. മണലൊടി, ബേപ്പിച്ചൻ തുരുത്തിയിൽ, വക്കച്ചൻ മണ്ണത്താലി, എബ്രഹാം പഴയകടവൻ, ബിജു പറപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post