Sun. May 5th, 2024

മേടമാസ പൂജയും വിഷുദര്‍ശനവും; ശബരിമലയിലേക്ക് പ്രത്യേക സര്‍വീസുകളുമായി കെഎസ്‌ആര്‍ടിസി

By admin Apr 6, 2024
Keralanewz.com

വിഷുദർശനവും മേടമാസ പൂജയും പ്രമാണിച്ച്‌ ശബരിമലയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്‌ആർടിസി. ഏപ്രില്‍ 10 മുതല്‍ 18 വരെയാണ് പ്രത്യേക സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

നിലയ്ക്കല്‍ – പമ്ബ ചെയിൻ സർവ്വീസുകള്‍ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്‌ആർടിസി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

ഏപ്രില്‍ 10ന് പുലർച്ചെ നടതുറന്ന് 18ന് ദീപാരാധനയോടെയാണ് ശബരിമല നട അടയ്ക്കുക. ട്രെയിനില്‍ ചെങ്ങന്നൂരില്‍ എത്തുന്ന ഭക്തർക്ക് ഏത് സമയത്തും ചെങ്ങന്നൂർ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും തിരക്കനുസരിച്ച്‌ പമ്ബയിലേയ്ക്കും തിരിച്ചും സർവ്വീസുകള്‍ ലഭ്യമാകും.

KSRTC ഫേസ്ബുക്ക് കുറിപ്പ്

ശബരിമല മേടമാസ പൂജയും, വിഷുദർശനവും പ്രമാണിച്ച്‌ കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ തിരുസന്നിധിയിലെത്തുന്ന അയ്യപ്പ ഭക്തർക്ക് കെ എസ് ആർ ടി സി
വിപുലമായ യാത്രാ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
10/04/2024 പുലർച്ചെ നടതുറക്കുന്നതും 18/04/2024 ദീപാരാധനയോടെ നട
അടക്കുന്നതുമാണ്.
10/04/2024 മുതല്‍ കെ എസ് ആർ ടി സി യുടെ വിവിധ യൂണിറ്റുകളില്‍ നിന്നും
സർവീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം,ചെങ്ങന്നൂർ, പത്തനംത്തിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളില്‍ നിന്നും പമ്ബയിലേയ്ക്ക് സർവീസുകള്‍ ഉണ്ടായിരിക്കുന്നതാണ്.
ട്രയിൻ മാർഗ്ഗം ചെങ്ങന്നൂരില്‍ എത്തുന്ന ഭക്തർക്ക് ഏത് സമയവും ചെങ്ങന്നൂർ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും തിരക്കനുസ്സരിച്ച്‌ പമ്ബയിലേയ്ക്കും തിരിച്ചും സർവ്വീസുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
നിലയ്ക്കല്‍-പമ്ബ ചെയിൻ സർവ്വീസുകള്‍ ഇടതടവില്ലാതെക്രമീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോയില്‍ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച്‌ ബസുകളുടെ മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്.
അഭൂതപൂർവ്വമായ തിരക്കനുഭവപെടുന്ന ദിവസങ്ങളില്‍ അടുത്ത യൂണിറ്റുകളില്‍
നന്നും സർവ്വീസുകള്‍ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
കെ എസ് ആർടി സി പമ്ബ
Phone:0473-5203445
ചെങ്ങന്നൂർ
Phone:0479-2452352
പത്തനംത്തിട്ട
Phone:0468-2222366
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്
കെഎസ്‌ആർടിസി, കണ്‍ട്രോള്‍റൂം (24×7)
മൊബൈല്‍ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
സോഷ്യല്‍ മീഡിയ സെല്‍, കെഎസ്‌ആർടിസി – (24×7)
വാട്സാപ്പ് – 9497705222
ബന്ധപ്പെടാവുന്നതാണ്.

Facebook Comments Box

By admin

Related Post