Fri. May 3rd, 2024

ബി ജെ പി യുടെ ഡബിൾ എൻജിൻ ഭരണം, ഭാരത സ്ത്രീത്വത്തിന്റെ മാനത്തിന് വില പറയുന്നു. പ്രൊഫ. ലോപ്പസ് മാത്യു

By admin Jul 29, 2023 #bjp #CPIM #keralacongress m
Keralanewz.com

കുറവിലങ്ങാട് : ബിജെപി സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമായി മണിപ്പൂരിലും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലും അസഹിഷ്ണുതയും വർഗീയ കലാപവും സൃഷ്ടിച്ച് അധികാരം നിലനിർത്താൻ ശ്രമിക്കുകയാണെന്ന് LDF ജനകീയ സദസ് ചൂണ്ടിക്കാട്ടി.

എൽഡിഎഫ് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ കുറവിലങ്ങാട്ട് സംഘടിപ്പിച്ച മണിപ്പൂരിനെ രക്ഷിക്കുക എന്ന മുദ്രാവാക്യ മുയർത്തിയ ജനകീയ സദസ്സിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

ബിജെപിയുടെ ഡബിൾ എൻജിൻ ഭരണം ഭാരതസ്ത്രീത്വത്തിന്റെ മാനത്തിനു വിലപേശുന്ന അതി ദുഃഖകരമായ സാഹചര്യത്തിനെതിരെ രാജ്യവ്യാപകമായി ജനവികാരം അലയടിക്കുകയാണെന്ന് ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പ്രസ്താവിച്ചു.

എൽഡിഎഫ് നിയോജകമണ്ഡലം സെക്രട്ടറി പി വി സുനിൽ അധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം കൺവീനർ തോമസ് ടി. കീപ്പുറം വിഷയാവതരണം നടത്തി.

രാജ്യത്തിൻറെ നിലനിൽപ്പിനും സംസ്കാരത്തിനും മണിപ്പൂർ സംഭവം വെല്ലുവിളി യാണെന്നും ,ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസും ഭരണകൂടവും പീഡിപ്പിക്കുന്നവരോടൊപ്പമാണെന്നും ജനകീയ സദസ്സ് ചൂണ്ടിക്കാട്ടി.

യോഗത്തിൽ ടി. ആർ രഘുനാഥ് ,കെ കെ. രാമഭദ്രൻ , കാണക്കാരി അരവിന്ദാക്ഷൻ, ഡോ. തോമസ് കാപ്പൻ, ജോസഫ് ചേന്നകാല , സന്തോഷ് കുഴിവേലി, ടോമി മ്യാലിൽ , എം.എസ് ജോസ് , സക്കറിയാസ് കുതിരവേലി, ജോസ് പുത്തൻകാല , കെ .ജയകൃഷ്ണൻ പി.ജി ത്രിഗുണ സെൻ ,പി എം മാത്യു ഉഴവൂർ , ജോൺസൺ പുളിക്കീൽ , നിർമ്മല ജിമ്മി ,ഡോ സിന്ധുമോൾ ജേക്കബ്.പി.സി കുര്യൻ , സദാനന്ദശങ്കർ , സിബി മാണി, ശ്രീകല ദിലീപ് , ടി. സി വിനോദ്, ബെന്നി ജോസഫ് ,ടി എം സദൻ ജെയിംസ് തോമസ് ബോബി മാത്യു
എൻ.ബി സ്മിത. പി.ആർ.സുഷമടീച്ചർ. സിറിയക്ചാഴികാടൻ.ടി എ.ജയകുമാർ. നയനബിജു എൽബികുഞ്ചെറകാട്ട് തുടങ്ങിയവർ പ്രസംഗിച്ചു..

Facebook Comments Box

By admin

Related Post