Kerala NewsLocal NewsNational NewsPolitics

സ്വര്‍ണമെന്ന് പറഞ്ഞ് ചെമ്ബ് നല്‍കി ഗോപി ദൈവത്തെ പറ്റിച്ചു, മോദി താമസിച്ച്‌ പ്രചാരണം നടത്തിയിട്ടും കാര്യമില്ല ;എംവി ഗോവിന്ദന്‍

Keralanewz.com

സ്വര്‍ണമെന്ന് പറഞ്ഞ് ചെമ്ബ് കിരീടം നല്‍കി ദൈവത്തേയും പറ്റിച്ചയാളാണ് സുരേഷ്‌ഗോപിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇനിയുള്ള എല്ലാ ദിവസവും തൃശൂരില്‍ താമസിച്ച്‌ പ്രചാരണം നടത്തിയാലും ജയിക്കാന്‍ പോകുന്നില്ലെന്നും സിപിഐഎം സംസ്ഥാന സെക്രെട്ടറി എംവി ഗോവിന്ദന്‍.

മാള, ചാലക്കുടി എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് പൊതുയോഗങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുവന്നൂരിന്റെ പേര് പറഞ്ഞാണ് മോദി തൃശൂരില്‍ എത്തുന്നത്. അതുകൊണ്ടൊന്നും തൃശൂര്‍ എടുക്കാനാവില്ല. കരുവന്നൂരിലെ പ്രശ്‌നം പാര്‍ട്ടി മുന്നേ പരിഹരിച്ചതാണ്. കരുവന്നൂര്‍ ലക്ഷ്യമാക്കി ഇഡിയും ഇന്‍കം ടാക്‌സും വരുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യം കണ്ടാണ് എന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. സിപിഐഎം തൃശൂര്‍ ജില്ലാകമ്മിറ്റിക്ക് പതിറ്റാണ്ടുകളായി അക്കൗണ്ട് ഉണ്ട്. എല്ലാ വര്‍ഷവും കൃത്യമായി ഓഡിറ്റ് നടത്തുന്നുമുണ്ട്. പ്രതിപക്ഷത്തിന് നേരെ നടത്തുന്ന ഈ നടപടികളെ കേരളത്തില്‍ കോണ്‍ഗ്രസ് എതിര്‍ക്കുന്നില്ല എന്നും ബിജെപിക്ക് കുട പിടിക്കുന്ന നിലപ്പാടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Facebook Comments Box