Kerala News

നടി അപൂര്‍വ്വ ബോസ് വിവാഹിതയാകുന്നു; വരന്‍ ധിമന്‍ തലപത്ര

Keralanewz.com

നടി അപൂര്‍വ്വ ബോസ് വിവാഹിതയാകുന്നു. ധിമന്‍ പത്രയാണ് വരന്‍. ധിമനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് അപൂര്‍വ്വ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.

വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി താരങ്ങളും ആരാധകരും അപൂര്‍വ്വയ്ക്ക് ആശംസയറിയിച്ചെത്തി. അഹാന കൃഷ്ണ, അര്‍ച്ചന കവി, അന്ന ബെന്‍, അപര്‍ണ ബാലമുരളി തുടങ്ങിയവരാണ് ആശംസയറിയിച്ചെത്തിയത്

സിനിമയില്‍ നിന്നും വിട്ട് യുണൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ് അപൂര്‍വ്വ ഇപ്പോള്‍. ഇന്റര്‍നാഷണല്‍ ലോയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയാണ് യുണൈറ്റഡ് നേഷന്‍സില്‍ ജോലിയ്ക്ക് പ്രവേശിച്ചത്. ജോലിസംബന്ധമായി സ്വിറ്റ്സര്‍ലാന്റിലെ ജനീവയിലാണ് അപൂര്‍വ്വ ഇപ്പോള്‍.കൊച്ചി സ്വദേശിയാണ് അപൂര്‍വ്വ. മലര്‍വാടി ആര്‍ട്സ് ക്ലബ്, പ്രണയം, പകിട, ഹേയ് ജൂഡ്, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്

Facebook Comments Box