Sun. May 5th, 2024

ഹോംസ്റ്റേ കൂട്ടബലാത്സംഗം: പ്രതികള്‍ പിടിയിലായത് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ; എല്ലാ പ്രതികളെയും പിടികൂടാനായത് പൊലീസിന് നേട്ടമായി

By admin Jun 8, 2022 #news
Keralanewz.com

വയനാട്: അമ്ബലവയലിലെ ഹോംസ്റ്റേയില്‍ വെച്ച്‌ കര്‍ണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പോലീസ് പിടികൂടി.

പ്രതികള്‍ക്കായി അയല്‍ സംസ്ഥാനങ്ങളില്‍ ക്യാമ്ബ് ചെയ്താണ് പോലീസ് തിരച്ചില്‍ നടത്തിയത്. രാജ്യം വിടാനുളള പ്രതികളുടെ നീക്കങ്ങളും പൊലീസ് തടഞ്ഞു. എല്ലാ പ്രതികളെയും പിടികൂടാനായത് പൊലീസിന് നേട്ടമായി.

ഒളിവില്‍ കഴിഞ്ഞിരുന്ന 4 പേരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 15 പേരാണ് കേസില്‍ ഇതുവരെ പിടിയിലായത്. ഏപ്രില്‍ മാസം ഇരുപതാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം. അമ്ബലവയലില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹോളീഡേ ഹോംസ്റ്റേയില്‍ വെച്ചാണ് കര്‍ണാടക സ്വദേശിയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഒളിവിലായിരുന്ന കൊയിലാണ്ടി സ്വദേശികളായ രാഹുല്‍ പി കെ, അഖില്‍ ശ്രീധരന്‍ വയനാട് സ്വദേശികളായ നിജില്‍, ലെനിന്‍ എന്നിവരെയാണ് പോലീസ് ഏറ്റവും ഒടുവില്‍ പിടികൂടിയത്.

കേസില്‍ നേരത്തെ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രി ഹോംസ്റ്റേയില്‍ അതിക്രമിച്ച്‌ കയറിയ 15 അംഗ സംഘം യുവതിയെ കടന്നാക്രമിക്കുകയായിരുന്നു. ഹോംസ്റ്റേയിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും മോഷ്ടിക്കുകയും ചെയ്തു. പിടിയിലായവര്‍ മുന്‍പും നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണെന്ന് ബത്തേരി ഡിവൈഎസ്പി പറഞ്ഞു. വയനാട്ടിലെ ഹോംസ്‌റ്റേകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച്‌ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നത് പോലീസ് നിരീക്ഷിച്ചുവരികയാണ്

Facebook Comments Box

By admin

Related Post