Tue. May 7th, 2024

ഒടുവില്‍ ഭാഗ്യവാന്മാര്‍ എത്തി; പത്തു കോടിയുടെ ബംപര്‍ ഡോക്ടര്‍ക്കും ബന്ധുവിനും

By admin May 30, 2022 #news
Keralanewz.com

തിരുവനന്തപുരം: ഒടുവില്‍ പത്തു കോടിയുടെ വിഷു ബംപര്‍ ലോട്ടറി കിട്ടിയ ‘ഭാഗ്യവാന്‍’ ‘പ്രത്യക്ഷപ്പെട്ടു’.

കന്യാകുമാരി സ്വദേശിയായ ഡോക്ടര്‍ക്കും ബന്ധുവിനുമാണ് വിഷു ബംപര്‍ സമ്മാനം ലഭിച്ചത്. ടിക്കറ്റുമായി ഇരുവരും ലോട്ടറി ഓഫിസില്‍ എത്തി.

മണവാളക്കുറിശ്ശി സ്വദേശി ഡോ. എം പ്രദീപ് കുമാര്‍, ബന്ധുവായ രമേശ് എന്നിവര്‍ക്കാണ് സമ്മാനം. ബന്ധുവിനെ കൂട്ടാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ടിക്കറ്റ് എടുത്തതെന്ന് ഡോ. മനോജ് പറഞ്ഞു.

നറുക്കെടുപ്പു കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമാണ് വിജയികള്‍ ആരെന്ന് അറിയുന്നത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനു സമീപം വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു

Facebook Comments Box

By admin

Related Post