Kerala News

ജോസ് കെ മാണിയുടെ ഇടപെടൽ ബoഗളരു യാത്ര ഇനി സ്വിഫ്റ്റിൽ: പാലാ ഡിപ്പോയ്ക്കും കെ. സ്വിഫ്റ്റ് സർവ്വീസ്

Keralanewz.com

പാലാ: പാലായിൽ നിന്നും ബാംഗ്ലൂർ യാത്രക്കാർക്ക് ഇനി സുഖ യാത്ര ചെയ്യാം.ഇതിനായി പുതിയ രണ്ട് കെ. സ്വിഫ്റ്റ് ബസ്സുകൾ അനുവദിച്ചു. നിലവിൽ ഡീലക്സ് ബസുകളാണ് സർവ്വീസ് നടത്തിയിരുന്നത്.ജോസ്.കെ.മാണി എം.പി നിർദ്ദേശിച്ചതനുസരിച്ചാണ് രണ്ട് പുതിയ സ്വിഫ്റ്റ് ബസുകൾ പാലാ ഡിപ്പോയ്ക്ക് ലഭ്യമാക്കിയിരിക്കുന്നത്.ഇതോടൊപ്പം ദ്വീർഘദൂര സർവ്വീസുകൾക്ക് വേണ്ടി മറ്റ് നാലു ബസുകൾ കൂടി ഡിപ്പോയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്

ബന്തടുക്ക സർവ്വീസിന് അയയ്ക്കുന്ന ബസ് കാലപ്പഴക്കത്തെ തുടർന്ന് സ്ഥിരം തകരാറാവുന്നതിൽ യാത്രക്കാർ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് പകരം ബസുകൾ ലഭ്യമാക്കിയിരിക്കുന്നത്.മുടങ്ങിക്കിടന്ന പാലാ- പഞ്ചിക്കൽ സർവ്വീസ് പുനരാരംഭിക്കുന്നതിന്  വേണ്ടി ലഭിച്ച രണ്ട് ബസുകൾ പ്രയോജനപ്പെടുത്തും.പുതിയ സിഫ്ട് ബസുകൾ ലഭ്യമാക്കുകയും സർവ്വീസ് സുഗമമാക്കുന്നതിനും മുടങ്ങിക്കിടന്ന സർവ്വീസുകൾ പുനരാരംഭിക്കുന്നതിനും കൂടുതൽ ബസുകൾ അനുവദിക്കുന്നതിന് ഇടപെടൽ നടത്തിയ ജോസ് കെ.മാണി എം.പിയേയും ബസുകൾ അനുവദിച്ച ട്രാൻസ്പോർട്ട് വകുപ്പുമന്ത്രി ആൻ്റണി രാജുവിനേയും അധികൃതരേയും പാസഞ്ചേഴ്സ് അസോസിയേഷൻ യോഗം അഭിനന്ദിച്ചു.യോഗത്തിൽ ചെയർമാൻ ജയ്സൺമാന്തോട്ടം അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ ഗ്രാമീണ സർവ്വീസുകൾ പുനരാരംഭിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു

Facebook Comments Box