Kerala News

യാത്രക്കാര്‍ കൈ കാണിച്ചു, പാലരുവി എക്സ്പ്രസ് ഏറ്റുമാനൂരില്‍ നിര്‍ത്തി

Keralanewz.com

ഏറ്റുമാനൂര്‍ :കോട്ടയം ഇരട്ട പാതയോട് അനുബന്ധിച്ച്‌ റെയില്‍വേ പുറത്തിറക്കിയ നിയന്ത്രണങ്ങളുടെ ഭാഗമായി മെയ്‌ 29 വരെ പാലരുവിയ്ക്ക് ഏറ്റുമാനൂരില്‍ സ്റ്റോപ്പ്‌ അനുവദിച്ചിരുന്നു.നിയന്ത്രണങ് ങളും താത്‌കാലിക സ്റ്റോപ്പും പിന്‍വലിച്ചതറിയാതെ ഇന്നും രാവിലെ ഏറ്റുമാനൂരില്‍ എത്തിയപ്പോഴാണ് സ്റ്റോപ്പ്‌ ഇല്ലെന്ന വിവരം യാത്രക്കാര്‍ അറിയുന്നത്.പ്രതീക്ഷ കൈവിടാതെ കൈ കാണിച്ച യാത്രക്കാര്‍ക്ക് മുന്നില്‍ പാലരുവി നിമിഷങ്ങള്‍ നിര്‍ത്തി അവരെ കയറാന്‍ അനുവദിക്കുകയും ചെയ്തു.

ലോക്കോ പൈലറ്റിന്റെ മനുഷ്യത്വപരമായ സമീപനം പ്രശംസനീയമാണെന്ന് ഏറ്റുമാനൂര്‍ അസോസിയേഷന്‍ പ്രതിനിധിയായ ശ്രീജിത്ത് കുമാര്‍ അഭിപ്രായപ്പെട്ടു. വിഷയം വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചയായപ്പോള്‍ യാത്രക്കാര്‍ ഒന്നടങ്കം ഹൃദയത്തിന്റെ ഭാഷയില്‍ ലോക്കോ പൈലറ്റിന് നന്ദി രേഖപ്പെടുത്തുകയാണ്.അതേസമയം സിഗ്നല്‍ തെറ്റിച്ച ലോക്കോ പൈലറ്റിനെതിരെ നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം

Facebook Comments Box