Thu. Apr 25th, 2024

ക്രിസ്‌മസ്‌- പുതുവത്സര ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് കേരളത്തിലേക്ക് വ്യാപകമായി മാരക മയക്കുമരുന്നുകളും കഞ്ചാവും ഒഴുകുന്നു, കൊച്ചിയിലും കോട്ടത്തും തിരുവനന്തപുരത്തും അറസ്റ്റ്

By admin Dec 22, 2021 #news
Keralanewz.com

കേരളം മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയിരിക്കുന്നു. ചെറുപ്പക്കാരാണ് ഈ അധോലോക വ്യാപാരത്തിന്‍്റെ ഇര.

കിസ്മസ് -ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി ഇപ്പോള്‍ സംസ്ഥാനത്ത് ഉടനീളം വ്യാപകമായി കഞ്ചാവും മാരക മയക്കുമരുന്നുകളും ഒഴുകുന്നു. ഇന്നലെ കേരളത്തിലെ മൂന്നു കേന്ദ്രങ്ങളില്‍ വച്ചാണ് ലഹരിക്കടത്ത് സംഘം അറസ്റ്റിലായത്

കൊച്ചി: അങ്കമാലിയില്‍ രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിലുമായി വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ് അയ്യമ്ബ്രാത്ത് വീട്ടില്‍ മുഹമ്മദ് അസ്ലാം (23), തൃശൂര്‍ പട്ടിക്കാട് പാത്രക്കടയില്‍ വീട്ടില്‍ ക്ലിന്റ് സേവ്യര്‍ (24) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. എല്‍.എല്‍.ബി വിദ്യാര്‍ഥിയായ അസ്ലം ബാംഗ്ലൂരില്‍നിന്നുള്ള ടൂറിസ്റ്റ് വാഹനത്തിലാണ് ഓയില്‍ കടത്തിക്കൊണ്ടുവന്നത്.

മയക്കുമരുന്ന് വാങ്ങാന്‍ അങ്കമാലി സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് ക്ലിന്റ് പോലീസിന്റെ പിടിയിലാകുന്നത്. വാങ്ങുന്നതിന് പണം മുടക്കിയതും ഇയാളാണ്. കിസ്മസ് -ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചിട്ടുള്ളത്. പൊതുവിപണിയില്‍ ഇതിന് കോടികള്‍ വിലവരും. ആന്ധ്രയിലെ പഡേരുവില്‍നിന്നാണ് അസ്ലം ഓയില്‍ വാങ്ങിയത്. അവിടെനിന്നു ട്രയിനില്‍ ബെംഗളൂരുവിലെത്തിച്ചു. ബെംഗളൂരുവില്‍നിന്ന്ണ് ടൂറിസ്റ്റ് ബസില്‍ കയറിയത്.

രണ്ടു ബാഗുകളിലായി പ്രത്യേകം പാക്കു ചെയ്ത നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും അങ്കമാലി പോലീസും നടത്തിയ പരിശോധനയില്‍ രാവിലെ ഏഴ് മണിയോടെയാണ് കഞ്ചാവ് ഓയില്‍ പിടികൂടിയത്. അസ്ലമിനെ പോലീസ് പിടികൂടിയതറിയാതെ ഓയില്‍ വാങ്ങാന്‍ അങ്കമാലി ബസ്സ് സ്റ്റാന്‍ഡിലെത്തുകയായിരുന്നു ക്ലിന്റ്.

പോലീസ് പിടികൂടുമെന്നായപ്പോള്‍ വാഹനം ഉപേക്ഷിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്. നേരത്തെയും ഇവര്‍ മയക്കുമരുന്ന് കൊണ്ടു വന്നിട്ടുണ്ട്. ഇവരുടെ മയക്കുമരുന്നു ബന്ധങ്ങള്‍ പരിശോധിക്കുമെന്ന് എസ്.പി, കെ. കാര്‍ത്തിക്ക് പറഞ്ഞു.

ക്രിസ്‌മസ്‌- ന്യൂ ഇയര്‍ ഡ്രൈവിനോടനുബന്ധിച്ച്‌ നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം ആനാട്‌ മഠത്തില്‍ചിറ ജങ്‌ഷന്‌ സമീപം അജിത്ത്‌ ഭവനില്‍ അനന്തു കൃഷ്‌ണനെ കഞ്ചാവുമായി അറസ്‌റ്റ് ചെയ്‌തു കേസെടുത്തു.

തുടര്‍ന്ന്‌ ചോദ്യംചെയ്‌തതില്‍ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കരകുളം ഭാഗത്ത്‌ നടത്തിയ വാഹന പരിശോധനയില്‍ കരകുളം പാലം ജങ്‌ഷന്‌ സമീപം ഹോണ്ട ആക്‌ടിവ സ്‌കൂട്ടറില്‍ 3 കിലോ കഞ്ചാവ്‌ കടത്തിക്കൊണ്ടു വന്നതിന്‌ കരകുളം പമ്മത്തല പള്ളിച്ചല്‍ ഗോകുലം വീട്ടില്‍ ബിജു എന്നുവിളിക്കുന്ന കമല്‍രാജിനെയും അരുവിക്കര ഇരുമ്ബ മരുതംകോട്‌ ചിറത്തലക്കല്‍ വീട്ടില്‍ ഷാജി കുമാറിനെയും അറസ്‌റ്റ് ചെയ്‌തു.

പേരൂര്‍ക്കട, ഏണിക്കര, കരകുളം, അഴീക്കോട്‌, അരുവിക്കര, ഇരുമ്ബ എന്നീ സ്‌ഥലങ്ങളിലെ സ്‌കൂള്‍ കോളജ്‌ വിദ്യാര്‍ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കും അന്യസംസ്‌ഥാനത്ത്‌ നിന്നും വന്‍തോതില്‍ കഞ്ചാവ്‌ കടത്തിക്കൊണ്ടു വന്ന്‌ വില്‍പന നടത്തിയിട്ടുള്ളതായി ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്ന്‌ അറിഞ്ഞു.

ഇന്നലെ കോട്ടയം ഈരാറ്റുപേട്ടയിലും വന്‍ കഞ്ചാവ് വേട്ട നടന്നു. ന്യൂഇയര്‍ പാര്‍ട്ടിക്കായി തമിഴ് നാട്ടില്‍ നിന്നും കൊണ്ട് വന്ന 5 കിലോയോളം കഞ്ചാവുമായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തില്‍ ഉള്ള സംഘത്തിന്റെ പിടിയില്‍ ആയത് ഈരാറ്റുപേട്ട നടക്കല്‍ സ്വാദേശി ആലയ്ക്കല്‍ വീട്ടില്‍ ജാസിം ജലീല്‍ (21), പിണ്ണാക്കനാട് ചേറ്റു തോട് സ്വാദേശി മണ്ണി പറമ്ബ് വീട്ടില്‍ രാഹുല്‍ ഷാജി (21) എന്നിവര്‍ ആണ്.ന്യൂ ഇയര്‍ പാര്‍ട്ടി നടത്തുവാനായി തമിഴ് നാട്ടില്‍ കൊണ്ട് വന്ന കഞ്ചാവ് ബൈക്കില്‍ എത്തിക്കവേ എക്‌സൈസ് സംഘം സഹസികമായി പിടികൂടുകയായിരുന്നു

Facebook Comments Box

By admin

Related Post