ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച എസ്‌ഡിപിഐ നേതാവ് പിടിയില്‍
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്‌ണു രാജിനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച എസ്‌ഡിപിഐ നേതാവ് പിടിയില്‍.
അവിടനല്ലൂര്‍ മൂടോട്ടുകണ്ടി സഫീറിനെയാണ് ബാലുശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. സഫീര്‍ ജിഷ്‌ണു രാജിനെ തോട്ടില്‍ മുക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. ഒരാഴ്‌ചയിലധികമായി സഫീര്‍ ഒളിവിലായിരുന്നു. അതേസമയം ജിഷ്‌ണുവിനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലുള്ള ഒമ്ബത് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകരുള്‍പ്പെടെ ഒമ്ബതുപേരാണ് റിമാന്‍ഡിലുള്ളത്. വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചേര്‍ത്തിരിക്കുന്നത്.
പാലോളി പെരിഞ്ചേരി റംഷാദ്, ചാത്തങ്കോത്ത് ജുനൈദ്, ചാത്തങ്കോത്ത് സുല്‍ഫി, കുരുടമ്ബത്ത് സുബൈര്‍, മുഹമ്മദ് സാലി, കുനിയില്‍ റിയാസ്, മുഹമ്മദ് ഇജാസ്, ഷാലിദ്, നജാഫ് ഫാരിസ് എന്നിവരാണ് റിമാന്‍ഡിലുള്ളത്.
ഒന്നരമണിക്കൂറോളം മര്‍ദനത്തിനിരയായ ജിഷ്ണുരാജിനെ പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്