Kerala News

കുവൈറ്റ് എസ് എം സി എ രജത ജൂബിലി സ്മാരക കാരുണ്യ ഭവന പദ്ധതി

Keralanewz.com

സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റിൻ്റെ രജത ജൂബിലി കാരുണ്യ ഭവന പദ്ധതിയുടെ ഭാഗമായി 25 ഭവന നിർമ്മാണ പദ്ധതിയിൽ 7 ലക്ഷം രൂപാ വീതം ചിലവ് വരുന്ന ആദ്യ 5 വീടുകളുടെ ധനസമാഹരണം നാലു ഏരിയകളിലും ജൂലൈ ഒന്നാം തീയതി ആരംഭിച്ചു

സാൽമിയാഏരിയായിൽ മുൻ പ്രസിഡൻ്റും ഇപ്പോഴത്തെ സി എം സി മെമ്പറുമായ ബഹുമാനപ്പെട്ട ജേക്കബ് മാറാട്ടുകുളത്തിൽ നിന്നും ആദ്യ ഗഡു സാൽമിയാഏരിയ കൺവീനർ സുനിൽ തൊടുകയും പ്രസിഡൻ്റ് സാൻ സിലാൽ സെക്രട്ടറി ഷാജിമോൻ ട്രഷറർ ജോസ് മത്തായി ഏരിയാ സെക്രടറി ഷാജി ഏരിയാ ട്രഷറർ സ്കറിയയും മറ്റു കമ്മിറ്റി അഗങ്ങളും ചേർന്ന് സീകരിക്കുന്നു. പ്രസിഡൻ്റ് ആമുഖ പ്രഭാഷണത്തിൽ
ദരിദ്രരോട് ദയ കാണിക്കുന്നവൻ കർത്താവിനാണ് കടം കൊടുക്കുന്നത് അവിടുന്ന് കടം വീട്ടും (സുഭാഷിതങ്ങൾ) എന്ന സദ് വചനങ്ങൾ അനുസ്മരിപ്പിച്ചു.
ഏരിയാ കൺവീനർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സ്വാഗതവും ട്രഷറർ കൃതജ്ഞയും രേഖപ്പെടുത്തി

Facebook Comments Box