Thu. Apr 25th, 2024

വൈദ്യുതി നിരക്കില്‍ 6.6 ശതമാനം വര്‍ധനവ്; ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

By admin Jun 25, 2022 #news
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിക്കിയ വൈദ്യുതി നിരക്കുകള്‍ പ്രഖ്യാപിച്ചു. 6.6 ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്തിയതായി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അറിയിച്ചു.

പരമാവധി 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്കില്‍ വര്‍ധന ഉണ്ടായിരിക്കില്ല. 50 മുതല്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 20 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

100 -150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു യൂണിറ്റിന് 20 പൈസ വര്‍ധിപ്പിച്ച്‌ അഞ്ച് രൂപയാക്കി.

151-200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു യൂണിറ്റിന് 40 പൈസ വര്‍ധിപ്പിച്ച്‌ 6.80 രൂപയാക്കി.

201-250 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു യൂണിറ്റിന് 40 പൈസ വര്‍ധിപ്പിച്ച്‌ എട്ട് രൂപയാക്കി.

0-300 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു യൂണിറ്റിന് 40 പൈസ വര്‍ധിപ്പിച്ച്‌ 6.20 രൂപയാക്കി.

0-350 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു യൂണിറ്റിന് 40 പൈസ വര്‍ധിപ്പിച്ച്‌ ഏഴ് രൂപയാക്കി.

0-400 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു യൂണിറ്റിന് 40 പൈസ വര്‍ധിപ്പിച്ച്‌ 7.35 രൂപയാക്കി.

0-500 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു യൂണിറ്റിന് 40 പൈസ വര്‍ധിപ്പിച്ച്‌ 7.60 രൂപയാക്കി.

500 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു യൂണിറ്റിന് 40 പൈസ വര്‍ധിപ്പിച്ച്‌ 8.50 രൂപയാക്കി

Facebook Comments Box

By admin

Related Post