Thu. Mar 28th, 2024

കേരള കോൺഗ്രസ് (എം) നെ ഓർത്ത് യു.ഡി.എഫ് വിലപിക്കേണ്ട; ജോസ്.കെ.മാണി

By admin Aug 1, 2021 #news
Keralanewz.com

കാഞ്ഞിരപ്പള്ളി: ത്രിതല  പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോട്ടയത്ത് വൻ വിജയമെന്ന് ആദ്യം പ്രതികരിച്ചവർ, ഇന്ന് കേരള കോൺഗ്രസിനെ പുറത്താക്കിയതാണ് യു.ഡി.എഫിൻ്റെ തകർച്ചയ്ക്ക് കാരണമെന്ന് തിരുത്തി പറയേണ്ടി വന്നിരിക്കുന്നതായും പാർട്ടിയുടെ ജനശക്തി തിരിച്ചറിഞ്ഞതായും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡല നേതൃസംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് (എം) ന്റെ മുന്നണി മാറ്റത്തോടെ  കോട്ടയത്ത് എൽ.ഡി.എഫിന് വൻ മുന്നേറ്റമാണ് നേടാൻ കഴിഞ്ഞത്. ചതിവും വഞ്ചനയും കൈമുതലായുള്ള യു.ഡി.എഫിൽ ജനവിശ്വാസം നഷ്ടമായിയെന്നും അദ്ദേഹം പറഞ്ഞു

 
നിയോജക മണ്ഡലം പ്രസിഡന്റ് എ.എം.മാത്യു ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ   ഗവ: ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ഉന്നതധികാര സമിതിയംഗങ്ങളായ, വി.റ്റി. ജോസഫ്, ജോർജുകുട്ടി ആഗസ്തി ജില്ലാ സെക്രട്ടറിമാരായ ജോസഫ് ചാമക്കാല, തോമസ് കീപ്പുറം, സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട് ജില്ലാപഞ്ചായത്ത് അംഗം ജെസി ഷാജൻ, നിയോജക മണ്ഡലം സെക്രട്ടറിമാരായ ബിജു സെബാസ്റ്റ്യൻ, തോമസ് വെട്ടുവയലിൽ, അജു പനയ്ക്കൽ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഷാജി പാമ്പൂരി, സണ്ണിക്കുട്ടി അഴകമ്പ്രയിൽ, ഡോ. ബിബിൻ കെ ജോസ്, മണ്ഡലം പ്രസിഡന്റുമാരായജെയിംസ് തടത്തിൽ, വി.എസ്.അബ്ദുൾ സലാം, ഷാജി നല്ലേപറമ്പിൽ , ഷാജി പുതിയാപറമ്പിൽ , പി.റ്റി.തങ്കച്ചൻ , കെ.എസ് സെബാസ്റ്റ്യൻ, റജി മുളവന, ജോസഫ് ജെ. കൊണ്ടോടി, കെ.എസ്. ജോസഫ്,  റിജോ വാളാന്തറ, സുമേഷ് ആൻഡ്രൂസ്, മനോജ് മറ്റമുണ്ടയിൽ, ശ്രീകാന്ത് എസ് ബാബു, വിഴിക്കത്തോട് ജയകുമാർ, പ്രിൻസ് തോട്ടത്തിൽ, തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post