Kerala News

ബസുകളുടെ മൽസര ഓട്ടവും വാഹനങ്ങളുടെ ഓവർസ്പീഡും നിയന്ത്രിക്കണം: ജനാധിപത്യ കേരളാ കോൺഗ്രസ്

Keralanewz.com

കടുത്തുരുത്തി : സ്വകാര്യ ബസുകളുടെ മൽസര ഓട്ടവും , ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ള മുഴുവൻ വാഹനങ്ങളുടേയും ഓവർ സ്പീഡും നിയന്ത്രിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപെട്ടു. പോലീസ്, മോട്ടോർ വാഹന ഉദ്ദ്യോഗസ്ഥർ തുടങിയ മുഴുവൻ അധികാരികളും സ്കൂൾ വാഹനങ്ങൾ പോകുന്ന രാവിലെ ഏഴ് മുതൽ പരിശോധനകൾ ആരംഭിക്കണമെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് ആവശ്യപെട്ടു

കഴിഞ്ഞ ദിവസം അമിത വേഗത്തിൽ, അലക്ഷ്യമായി സ്കൂട്ടർ ഓടിച്ചതിനെ തുടർന്ന് പാലകരയിലുണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരണപെട്ടിരുന്നു. മുട്ടുചിറയിൽ സ്വകാര്യ ബസുകളുടെ അമിത വേഗവും, മൽസര ഓട്ടവും കാരണമുണ്ടായ അപകടത്തിൽ 39 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ഇത്തര അപകടങ്ങൾ ഇനി ഉണ്ടാകാതിരിക്കുവാൻ വാഹന പരിശോധന കർശനമാക്കണമെന്നും യോഗം ആവശ്യപെട്ടു. ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ: ഫ്രാൻസീസ് തോമസ്, ജയിംസ് കുര്യൻ, ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് , പാപ്പച്ചൻ വാഴയിൽ, അഗസ്റ്റ്യൻ ചിറയിൽ, അനിൽ കാട്ടാത്തു വാലയിൽ , സി.കെ.ബാബു ചിത്രാഞ്ജലി, സൈജു പാറശേരി മാക്കിൽ തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box