Kerala News

ലഹരി മാഫിയയുടെ പിടിയിൽ നിന്നും തൊടുപുഴയെ വീണ്ടെടുക്കാൻ നടപടി സ്വീകരിക്കണം ; കേരള കോൺഗ്രസ് (എം)

Keralanewz.com

തൊടുപുഴ: ലഹരി മാഫിയയുടെ പ്രവർത്തനം തൊടുപുഴ മേഖലയിൽ വ്യാപകമായിരിക്കുകയാണ് ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുവാൻ അധികാരികൾ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വൻ നഗരങ്ങളിൽ സർക്കാർ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിന്റെ ഭാഗമായി ലഹരി മാഫിയ തൊടുപുഴ പോലുള്ള ഇടത്തരം പട്ടണങ്ങളെ ലക്ഷ്യമാക്കിയിരിക്കുകയാണ്.സ്കൂൾ, കോളേജ് വിദ്യാർത്ഥികളാണ് ഇത്തരം മാഫിയ സംഘം കൂടുതലായും ചൂഷണം ചെയ്യുന്നത്

ഒരു തലമുറയെ നാശത്തിന്റെ വക്കിലേക്ക് തള്ളി വിടുന്ന ഇത്തരം മാഫിയകളെ അമർച്ച ചെയ്യാൻ അധികാരികൾക്ക് ഉത്തരവാദിത്വവുംകടമയുമുണ്ട്, കഴിഞ്ഞ ദിവസങ്ങളിൽ തന്ത്രപരമായ നീക്കത്തിലൂടെ എംഡി എം എ വിൽപ്പനയ്ക്കാരെ പിടികൂടിയ പോലീസ്, എക്സൈസ് സേനകളെ യോഗം അഭിനന്ദിച്ചു. പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട് ,ജോസ് കവിയിൽ, ബെന്നി പ്ലാക്കൂട്ടം,റോയി ലൂക്ക് പുത്തൻകളം, ഷാനി ബെന്നി പാമ്പയ്ക്കൽ, സാൻസൻ അക്കകാട്ട്, ജോസ് മാറാട്ടിൽ, അബ്രഹാം അടപ്പുർ,പി.ജി ജോയി, ബെന്നി വാഴചാരിക്കൽ ജോസ് പാറപ്പുറം,കുര്യാച്ചൻ പൊന്നാമറ്റം, തോമസ് കിഴക്കേ പറമ്പിൽ, ജിജി വാളിയം പ്ളാക്കൽ, തോമസ് വെളിയത്തുമ്യാലിൽ, സ്റ്റാൻലി കീത്താപിള്ളി.ലിപ്സൺ കൊന്നയ്ക്കൽ, റോയി ഊവാലുമ്മൽ,ജോസ് മഠത്തിനാൽ,ഡെൻസിൽ വെട്ടിക്കുഴിചാലിൽ,എം.കൃഷ്ണൻ, മാത്തുക്കുട്ടി നടുവിലേടത്ത് , രാജേഷ് പുത്തൻപുരതുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box