Kerala News

കെ.എം. മാണി മെമ്മോറിയൽ ഓപ്പൺ സ്റ്റേഡിയം ഉദ്ഘാടനം നാളെ (ബുധൻ) ജോസ് കെ മാണി എം.പി നിർവഹിക്കും

Keralanewz.com

കുടക്കച്ചിറ : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ച്ച 10 ലക്ഷം രൂപ (പത്ത് ] ഉപയോഗിച്ച് ഒന്നാം ഘട്ടം നിർമാണം പൂർത്തീകരിച്ച ഓപ്പൺ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. കരൂർ പഞ്ചായത്തിൽ കുടക്കച്ചിറ സാംസ്കാരികനിലയത്തോട് ചേർന്നാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് നേതാവ് അന്തരിച്ച കെ.എം. മാണിയുടെ ഓർമ്മയ്ക്കായി മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് ഓപ്പൺ സ്റ്റേഡിയം നിർമ്മാണം പൂർത്തീകരിച്ചത്

ബാഡ്മിൻറൺ കോർട്ട്, ഗ്രാമസഭ, പഞ്ചായത്ത് തല യോഗങ്ങൾ മറ്റ് സാംസ്കാരിക പരിപാടികൾ എന്നിവയ്ക്കായി സ്റ്റേഡിയം ഉപയോഗിക്കാൻ സാധിക്കും.ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കലിന്റെ അധ്യക്ഷതയിൽ കുടക്കച്ചിറയിൽ ചേരുന്ന സമ്മേളനത്തിൽ ജോസ് കെ മാണി എം.പി ഓപ്പൺ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും

Facebook Comments Box