Fri. Apr 19th, 2024

‘ജോസഫും’ ‘മാമാങ്കവും’ ഒരുക്കിയ എം.പന്മകുമാര്‍ സംവിധാനം ചെയ്ത ‘പത്താം വളവ്’ വരുന്നു

By admin Apr 12, 2022 #filim
Keralanewz.com

രു പരോള്‍ പ്രതിയുടേയും ഒരു പൊലീസ് ഓഫീസറുടേയും കഥ പറയുന്ന ‘പത്താം വളവ്’ എന്ന ചിത്രത്തിന്‍്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

എം.പന്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം യു.ജി.എം എന്‍്റെര്‍ടൈന്‍മെന്‍്റിന്‍്റെ ബാനറില്‍ ഡോ.സഖറിയാ തോമസ്, ജിജോ കാവനാല്‍, ശ്രീജിത്ത് രാമചന്ദ്രന്‍, പ്രിന്‍സ് പോള്‍ നിഥിന്‍ കെനി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു.
ഏറെ ശ്രദ്ധേനേടിയ ‘ജോസഫ്,’ ‘മാമാങ്കം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം എം. പന്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്താം വളവ്’.
കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു യാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ ചിത്രത്തിന്‍്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
തികഞ്ഞ ഫാമിലി ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ പരോള്‍ പ്രതി സോളമനെ സുരാജ് വെഞ്ഞാറമൂടും പൊലീസ് ഉദ്യോഗസ്ഥന്‍ സേതുവിനെ ഇന്ദ്രജിത്ത് സുകുമാരനും അവതരിപ്പിക്കുന്നു.

സുരാജ് അവതരിപ്പിക്കുന്ന സോളമന്‍ നമ്മുടെ ഓരോ വീടുകളിലേയും പ്രതീകമാണ്.
ഒരിക്കല്‍ക്കൂടി ഈ നടന്‍്റെ അഭിനയ ജീവിതത്തിന് പൊന്‍തൂവല്‍ ചേര്‍ക്കുന്നതായിരിക്കും ഈ ചിത്രം.
നീതി നിര്‍വ്വഹണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍്റെ സാന്നിദ്ധ്യം എത്ര ശക്തമാക്കുന്നുവെന്ന് ഇതിലെ സേതുവിലൂടെ ഇന്ദ്രജിത്ത് തെളിയിക്കുന്നു.

അതിഥി രവിയും സാസ്ഥികയുമാണ് നായികമാര്‍.
നടിമുക്തയുടെ മകളും യൂട്യൂബിലൂടെ തരംഗവുമായി മാറിയ കണ്‍മണി ഈ ചിത്രത്തിലെ സുപ്രധാനമായ വേഷത്തിലൂടെ അഭിനയരംഗത്തെത്തുന്നു.
തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ഏറെ തിളങ്ങി നില്‍ക്കുന്ന മലയാളത്തിലെ യുവനടന്‍ അജ്മല്‍ അമീര്‍ ഈ ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രമായി എത്തുന്നു.
സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ജയകൃഷ്ണന്‍, അനീഷ്.ജി മേനോന്‍, രാജേഷ് ശര്‍മ്മ, മേജര്‍ രവി, സുധീര്‍ പറവൂര്‍, നിസ്താര്‍ അഹമ്മദ്, നന്ദന്‍ ഉണ്ണി, കുര്യാക്കോസ്, കിജന്‍ രാഘവന്‍, തുഷാര എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ
ശ്രദ്ധേയമായ ‘നൈറ്റ് ഡ്രൈവി’നു ശേഷം അഭിലാഷ് പിള്ള തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.
ഹരിനാരായണന്‍, വിനായക് ശശികുമാര്‍, അജീഷ് ദാസന്‍, എസ്.കെ.സജീഷ് എന്നിവരുടെ ഗാനങ്ങള്‍ക്ക്
ഈണം പകര്‍ന്നിരിക്കുന്നത് രഞ്ജിന്‍ രാജ് ആണ്.
രതീഷ് റാം ഛായാഗ്രഹണവും
ഷമീര്‍ മുഹമ്മദ് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- രാജീവ് കോവിലകം.
ചീഫ് അസോ. ഡയറക്ടര്‍- ഉല്ലാസ് കൃഷ്ണ.
പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് – ഷിഹാബ് വെണ്ണല,
പ്രൊജക്റ്റ് ഡിസൈനര്‍- നോബിള്‍ ജേക്കബ്.

വാഴൂര്‍ ജോസ്

Facebook Comments Box

By admin

Related Post