Sun. Apr 28th, 2024

നാല്പ്പത്തിയെട്ടാം പിറന്നാള്‍ ആഘോഷിച്ച്‌ വിജയ്; പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി വരശിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്; തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടന് ആശംസകളുമായി കമല്‍ഹസനടക്കമുള്ള താരങ്ങള്‍

By admin Jun 23, 2022 #filim
Keralanewz.com

രാധകരുടെ പ്രിയപ്പെട്ട ദളപതി വിജയ്യുടെ 48ാം പിറന്നാളായിരുന്നു ഇന്നലെ.ഇന്ത്യയില്‍ ഏറ്റവുമധികം വിപണി മൂല്യവും ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നവരിലും മുന്‍പന്തിയിലുള്ള താരം തന്റെ 66ാം ചിത്രം റിലിസാകുന്ന തിരക്കിലാണ്.

പ്രമുഖ താരങ്ങളുള്‍പ്പെടെ നിരവധി പേരാണ് വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയത്. കമല്‍ഹാസന്‍ അടക്കം നിരവധി താരങ്ങള്‍ വിജയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചു. വിജയ്യുടെ താരപദവിയേയും വ്യക്തിത്വത്തേയും പുകഴ്ത്തി ടോളിവുഡിലെ യുവതാരം ബോണി സെന്‍ഗുപ്തയും രംഗത്തെത്തി.

ദളപതി വിജയ്യുടെ പ്രശസ്തി ചിന്തിക്കുന്നതിനും അപ്പുറമാണെന്നും ആരാധകര്‍ക്ക് അദ്ദേഹത്തിനോടുള്ള ആരാധന ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടമാണെന്നും ബംഗാളി സിനിമയിലെ യുവതാരമായ ബോണി പറയുന്നു.

ഞാന്‍ വിജയ്യുടെ വലിയ ആരാധകനാണ്. ഒരുപാട് പേര്‍ക്ക് വിജയ് റോള്‍ മോഡലാണ്, അത് അദ്ദേഹത്തിന്റെ പ്രശസ്തിയുടെ തെളിവാണ്. പ്രതിസന്ധികള്‍ അനുഭവിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ജീവിതം ഒരു പാഠമാണ്, പ്രത്യേകിച്ചും 2007നും 2010നുമിടയില്‍ അദ്ദേഹം പ്രതിന്ധികളെ നേരിട്ട രീതി നോക്കുമ്ബോള്‍. ഫാന്‍സിനോടുള്ള വിജയ്യുടെ സ്നേഹവും പരിഗണനയും അദ്ദേഹത്തിന്റെ പ്രശസ്തി വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്,ബോണി പറഞ്ഞു.

പിറന്നാളിന് തലേദിവസം വിജയ്യുടെ 66ാം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ പിറന്നാള്‍ സമ്മാനവും എത്തിയിരുന്നു, വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന വരസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. നിമിഷ നേരം കൊണ്ടാണ് ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയാണ് വിജയ്യുടെ 66ാം ചിത്രത്തില്‍ നായിക.

വിക്രത്തിന്റെ മെഗാ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രവും വിജയ്യുടേതാണ്. മാസ്റ്ററിന് ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 67.

1974 ജൂണ്‍ 22ന് ജനിച്ച ജോസഫ് വിജയ് ചന്ദ്രശേഖര്‍ തമിഴ് സിനിമകളില്‍ ശ്രദ്ധ നേടിയ വേഷങ്ങളിലൂടെ വളര്‍ന്നുവന്ന് ഇളയദളപതി വിജയ് ആയി, പിന്നീട് ദളപതി വിജയ് ആയി വളരുകയായിരുന്നു. സംവിധായകനും നിര്‍മ്മാതാവുമായ ചന്ദ്രശേഖറിന്റെ മകനായി തമിഴ്‌നാട്ടില്‍ ജനനം. ഇദ്ദേഹത്തിന്റെ മാതാവ് ശോഭ സിനിമയിലെ എഴുത്തുകാരി കൂടിയാണ്. ഒരു സിനിമാ കുടുംബത്തിലാണ് വിജയ് ജനിച്ചത് എന്ന് പറയാം. അഭിനയ ജീവിതത്തിലെ ആദ്യ കാലങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും, ബാല താരമായും ചെറിയ വേഷങ്ങളില്‍ മുഖം കാണിച്ചാണ് തുടക്കം .1996ല്‍ പുറത്തിറങ്ങിയ പൂവേ ഉനക്കാ എന്ന ചിത്രമാണ് വിജയിയെ ചലച്ചിത്രരംഗത്ത് പ്രശസ്തനാക്കുന്നത്. പിന്നീട് നായക നിരയിലേക്ക് ഉയര്‍ന്നു വന്നു. റൊമാന്റിക് ഹീറോയി മാറി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് ദളപതി വിജയ്. അദ്ദേഹം 65 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്, അവയില്‍ മിക്കതും ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളാണ്.കേരളത്തിലും തമിഴ്‌നാട്ടിലും ഏറ്റവുമധികം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ദിവസമാണ് വിജയുടെ പിറന്നാള്‍

Facebook Comments Box

By admin

Related Post