Tue. Apr 30th, 2024

‘നരസിംഹം പ്രിവ്യു കണ്ട ശേഷം സിനിമ പരാജയായിരിക്കുമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു’; വെളിപ്പെടുത്തി നടി ഐശ്വര്യ

By admin Jun 17, 2022 #filim
Keralanewz.com

മലയാളം കണ്ട എക്കാലത്തെയും വലിയ ഹിറ്റായിരുന്നു നരസിംഹം. 2000 ജനുവരി 26നാണ് നരസിംഹം റിലീസ് ചെയ്തത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ഈ സിനിമ മലയാളത്തിലെ ഏറ്റവും വലിയ മെഗാ ഹിറ്റായി.

ഷാജി കൈലാസിന്റെയും മോഹന്‍ലാലിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റ് കൂടിയായിരുന്നു സിനിമ. നീ പോ മോനേ ദിനേശാ…എന്ന പ്രയോഗം ഇപ്പോഴും മലയാളികള്‍ ഏറ്റുപറയുന്നു.

മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ ചിത്രത്തില്‍ തിലകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. റിലീസ് ചെയ്ത് ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ടി വി റേറ്റിങ്ങില്‍ ഇപ്പോഴും ഈ ചിത്രം മുന്നിലാണ്.

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മോഹന്‍ലാലിന്റെ മീശ പിരിയന്‍ കഥാപാത്രവും നരസിംഹത്തിലെ ഇന്ദുചൂഡന്‍ തന്നെയാണ്. ചിത്രത്തില്‍ നായികയായത് സൂപ്പര്‍ ഹിറ്റുകളായിരുന്ന ബട്ടര്‍ഫ്ലൈസ്, പ്രജ തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായികയെത്തി മലയാളികളുടെ ഇഷ്ട നടിയായി മാറിയ ഐശ്വര്യ ഭാസ്‌കരന്‍ ആയിരുന്നു.

തെന്നിന്ത്യന്‍ നടി ലക്ഷ്മിയുടെ മകള്‍ കൂടിയാണ് ഐശ്വര്യ. എന്നാല്‍ കുറച്ചുനാളുകളായി നടി വെള്ളിത്തിരയില്‍ സജീവമല്ല.

യുട്യൂബ് ചാനല്‍ വഴി തന്റെ ആരാധകരുമായി എപ്പോഴും ഐശ്വര്യ ടച്ചിലുണ്ട്. നരസിംഹം പ്രിവ്യു കണ്ട ശേഷം ഇത് വലിയ പരാജയമായിരിക്കുമെന്ന് താന്‍ കരുതിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ.

ഫ്ലവേഴ്സ് ഒരു കോടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് താരം മനസ് തുറന്നത്. ചെന്നൈയില്‍ വെച്ചാണ് സിനിമയുടെ പ്രിവ്യു കണ്ടത്. ഞാന്‍ എന്റെ ഭാ​ഗം പൂര്‍ത്തിയാക്കി അതിവേ​ഗം തിരിച്ച്‌ പോയിരുന്നു. പിന്നെ പ്രിവ്യുവാണ് കാണുന്നത്. മോഹന്‍ലാല്‍ വരുമ്ബോള്‍ സിംഹത്തിനെയൊക്കെ കാണിക്കുന്നുണ്ട്. മാത്രമമല്ല മറ്റ് മലയാള സിനിമകള്‍പ്പോലെ റിയലിസ്റ്റിക്കായും തോന്നിയില്ല

ഇതോടെ ഞാന്‍ ഉറപ്പിച്ചു സിനിമപരാജയപ്പെടുമെന്ന്. വീട്ടില്‍ പോയി കരയുകയും സങ്കടപ്പെടുകയും ചെയ്തിരുന്നു. പക്ഷെ റിലീസ് ചെയ്തപ്പോള്‍ വലിയ ​ഹിറ്റായി. ആദ്യം പടത്തിന് മികച്ച പ്രതികരമാണെന്ന് കേട്ടപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രവും നരസിംഹമാണ്. ഐശ്വര്യ പറയുന്നു. 1994ലായിരുന്നു തന്‍വീര്‍ അഹമ്മദുമായി ഐശ്വര്യയുടെ വിവാഹം. പക്ഷെ മൂന്ന് വര്‍ഷത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി

Facebook Comments Box

By admin

Related Post