National NewsFilmsMovies

അമിതാഭ് ബച്ചൻ ആശുപത്രിയില്‍

Keralanewz.com

മുംബൈ: നടൻ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ കോലില ബെൻ ആശുപത്രിയില്‍ ചികിത്സയിലാണ് നടനിപ്പോഴെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി വൃത്തങ്ങള്‍ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നാഗ് അശ്വൻ സംവിധാനം ചെയ്യുന്ന സിനിമയുടെ വിശേഷങ്ങള്‍ ബച്ചൻ പങ്കുവച്ചത്. ഈ പ്രൊജക്റ്റിന് വേണ്ടി രാത്രി വൈകും വരെ താൻ ജോലി ചെയ്തുവെന്നും ബച്ചൻ പറഞ്ഞു. പ്രഭാസ്, ദീപിക പദുക്കോണ്‍, കമല്‍ഹാസൻ, ദിഷാ പഠാണി, അന്ന ബെൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

”വീണ്ടും വൈകി. ഇന്നലെ രാത്രി ജോലിയില്‍നിന്ന് വൈകിയാണ് എത്തിയത്… കല്‍ക്കി പൂർത്തിയാകുകയാണ്. മെയ് 9-ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. അടുക്കിലും ചിട്ടയിലും എല്ലാം പൂർത്തിയാക്കാനുള്ള അവസാന ശ്രമങ്ങള്‍ നടക്കുകയാണ്. അണിയറക്കാരുടെ ഈ കാഴ്ചപ്പാട് സിനിമയ്ക്ക് മികച്ച അനുഭവം നല്‍കാൻ സഹായകരമാകും.”-ബച്ചൻ കുറിച്ചു.

ബച്ചന്റെ രോഗവിവരത്തെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പലതും പ്രചരിക്കുന്നുണ്ടെങ്കിലും ഇതിനൊന്നും സ്ഥിരീകരണമില്ല. പതിവു ചെക്കപ്പുകള്‍ക്കായാണ് ബച്ചൻ ആശുപത്രിയില്‍ എത്തിയതെന്നും പറയുന്നുണ്ട്. ബച്ചന്റെ കുടുംബമോ സുഹൃത്തുക്കളോ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

Facebook Comments Box