ക്വാറി ഉടമകൾക്ക് സുപ്രീംകോടതിയുടെ തിരിച്ചടി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ക്വാറികളുടെ ദുരപരിധി സംബന്ധിച്ച് ക്വാറി ഉടമകൾക്ക് സുപ്രീംകോടതിയുടെ തിരിച്ചടി. ജനവാസ കേന്ദ്രങ്ങൾക്ക് 200 മീറ്റർ അകലെ മാത്രം ക്വാറി എന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഫലത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ വിധി നിലവിൽ വരും

നിലവിൽ പ്രവർത്തിക്കുന്ന ക്വാറികളും ഈ വിധി പാലിക്കേണ്ടിവരും. ക്വാറി ഉടമകൾ ആവശ്യപ്പെട്ടത് ഹരിത ട്രൈബ്യൂണൽ ഉത്തരവിൽ ഇട പെടണമെന്നായിരുന്നു. സെപ്റ്റംബർ 1ന് വിശദമായ വാദം കേൾക്കും. പല ക്വാറികളുടെയും പ്രവർത്തനത്തെയും പുതിയ സുപ്രീംകോടതി നീക്കം ബാധിച്ചേക്കും. റോഡ് നിർമാണം അടക്കം നിരവധി നിർമാണ പ്രവർത്തനങ്ങൾക്ക് പുതിയ നിർദേശം തിരിച്ചടി ആയേക്കും


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •