Sat. May 4th, 2024

സമ്പൂർണ ഡ്രൈ ഡേ ; നാളെ ബിവറേജ് അവധി, ബാറും തുറക്കില്ല

By admin Jun 25, 2022 #news
Keralanewz.com

നാളെ ലഹരി വിരുദ്ധ ദിനം.സമ്പൂർണ ഡ്രൈ ഡേ ആയതിനാല്‍ എവിടെ നിന്നും ഒരു തുള്ളി മദ്യം കിട്ടില്ല.
നാളെ അല്പം മദ്യപിച്ച്‌ വീട്ടിലിരിക്കാമെന്ന് കരുതുന്നവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റും.

ഇന്ന് ബിവറേജസ് ഔട്ട്ലെറ്റുകളില്‍ നല്ല തിരക്കുണ്ടാവും. നാളെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറക്കില്ലെന്ന് കാട്ടി സമൂഹമാധ്യമങ്ങളില്‍ പല തരത്തിലുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്.

തിരക്കു കുറയ്ക്കാന്‍ 175 പുതിയ മദ്യശാലകള്‍ കൂടി ആരംഭിക്കണമെന്ന ബെവ്കോ എംഡിയുടെ ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്.ശുപാര്‍ശ പൂര്‍ണമായി അംഗീകരിച്ചാല്‍ ഇപ്പോഴുള്ളതിനു പുറമേ 253 മദ്യശാലകള്‍ കൂടി വരും. ഇതോടെ സംസ്ഥാനത്താകെ 562 മദ്യവില്‍പന ശാലകളാകും. നിലവില്‍ ബവ്കോയ്ക്കും കണ്‍സ്യൂമര്‍ഫെഡിനുമായി 306 മദ്യശാലകളാണുള്ളത്.

മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ലഹരി വിരുദ്ധദിനം ആചരിക്കുന്നത്. ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലി ആചരിച്ചു തുടങ്ങുന്നത് 1987 ഡിസംബറിലാണ്

Facebook Comments Box

By admin

Related Post