Kerala News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു : യുവാവ് പൊലീസ് പിടിയില്‍

Keralanewz.com

ചാരുംമൂട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

കൊല്ലം വയ്യാനം ഇട്ടിവ ചരുവിള പുത്തന്‍വീട്ടില്‍ കൃഷ്ണരാജി (21)നെയാണ് പൊലീസ് പിടികൂടിയത്. നൂറനാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട നൂറനാട് സ്വദേശിയായ പെണ്‍കുട്ടിയുടെ ചിത്രമെടുത്ത് പ്രചരിപ്പിച്ചതായാണ് കേസ്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

സിഐ ടി മനോജ്, എസ്‌ഐ അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Facebook Comments Box