Mon. May 13th, 2024

ഇന്ന് വ്രത ശുദ്ധിയുടെ ചെറിയപെരുന്നാള്‍; വിശ്വാസികള്‍ ആഘോഷത്തില്‍

By admin May 3, 2022 #news
Keralanewz.com

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. സാഹോദര്യവും പങ്കുവെക്കുന്ന ചെറിയപെരുന്നാളിന്റെ ആഹ്‌ളാദത്തിലാണ് വിശ്വാസ സമൂഹം. കൊവിഡ് മൂലം ഒത്തു ചേരലുകള്‍ നഷ്ടപ്പെട്ട രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഇത്തവണയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ വിപുലമായി ആഘോഷിക്കുന്നത്

ചെറിയപെരുന്നാള്‍ മൊഞ്ചാണ് നാടെങ്ങും. പുത്തന്‍ ഉടുപ്പണിഞ്ഞു.മൈലാഞ്ചിയിട്ടും ആഘോഷത്തിന് മാറ്റ് കൂട്ടി,കൈത്താളമിട്ടുള്ള പാട്ടുകള്‍
വ്രതപുണ്യത്തിന്റെ ഐശ്വര്യം ആവോളം പരത്തുന്നതാണ് പെരുന്നാള്‍ ദിനം.ദൂരേ ദിക്കില്‍ നിന്ന് പ്രിയപ്പെട്ടവര്‍…ഇടവേളക്ക് ശേഷം കണ്ടുമുട്ടുന്ന ബന്ധുക്കള്‍… ഹൃദയം കൊണ്ട് ഏവരേയും കൂട്ടിയിണക്കുന്ന സ്‌നേഹദിനം


പെരുന്നാള്‍ ദിനത്തിലെ മറ്റൊരാകര്‍ഷണം പെരുന്നാള്‍ പൈസയാണ്. കുടുബത്തിലെ കാരണവരുടെ കൈകളില്‍ നിന്നാണ് ഐശ്വര്യത്തിന്റെ പെരുന്നാള്‍ പൈസ കിട്ടുന്നത്. വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതും പെരുന്നാള്‍ ദിനത്തിന് സവിശേഷത.ചെറിയ പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന് മതം അനുശാസിക്കുന്നതിനാല്‍ ഫിത്തര്‍ സക്കാത്തും നല്‍കുന്നു


കൊവിഡിന് മുന്‍പുള്ള കാലത്തെ ഓര്‍മിപ്പിക്കും വിധം ആളുകള്‍ പള്ളികളിലേക്ക് മടങ്ങിയെത്തി തുടങ്ങി. പൂര്‍ണതോതിലായില്ലെങ്കിലും കടകളിലും സാമാന്യം തിരിക്കൊക്കെ വന്നിട്ടുണ്ട്. കാണാനും ചേര്‍ത്ത് പിടിച്ച് സ്‌നേഹം പങ്കിടാനും മുന്‍പത്തേക്കാള്‍ ആകുന്നു. ഇനിയും നിയന്ത്രണങ്ങള്‍ മാറും കൊവിഡിനെ പൂര്‍ണമായും കീഴടക്കം ആളുകളുടെ ആകലം നേരിട്ടും മനസ്സിലും കുറയും. അങ്ങനെ പ്രതീക്ഷകള്‍ ഏറെ ബാക്കിയാണ്

Facebook Comments Box

By admin

Related Post