Fri. Mar 29th, 2024

കേരളത്തില്‍ കോണ്‍ഗ്രസ് ഇനി അധികാരത്തിലെത്തുക അസാദ്ധ്യം

By admin Dec 29, 2021 #news
Keralanewz.com

പ്രശസ്ത പത്രപ്രവര്‍ത്തകനും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തീ പടര്‍ത്തിയ ‘തെഹല്‍ക്ക’ മാനേജിംഗ് എഡിറ്ററുമായ മാത്യു സാമുവല്‍, വേരറ്റുപോയ കേരളത്തിലെ കോണ്‍ഗ്രസിന്‍്റെ ദയനീയ മുഖം തുറന്നുകാട്ടുന്നു

കോ ണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് ഇനിയും കേരളത്തില്‍ അധികാരത്തില്‍ വരുമോ .?

ഈ ചോദ്യം ചോദിക്കുന്നത് കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് .!
എന്റെ ഉത്തരം നടക്കാന്‍ സാധ്യതയില്ല എന്നാണ്. അടുത്ത നിയമസഭാ ഇലക്ഷനോടു കൂടി കോണ്‍ഗ്രസ് നയിക്കുന്ന മുന്നണി പല കഷ്ണങ്ങളായി ശിഥിലമാകും. പ്രധാന ഘടകകക്ഷി മുസ്ലിംലീഗ് ശക്തിക്ഷയിച്ച്‌ കൂടുമാറി എല്‍.ഡി.എഫ് ക്യാമ്ബില്‍ വരും.
മറ്റൊന്ന് പുരോഗമന ആശയം, വികസനം അതിനെ അഡ്രസ്സ് ചെയുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തില്‍ ഉയരാന്‍ സാധ്യത കൂടും. അതിനെ അനുകൂലിച്ചു വലിയൊരു വിഭാഗം മിഡില്‍ ക്ലാസ് അങ്ങോട്ട് പോകാന്‍ വലിയ സാധ്യത കാണുന്നു. അല്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വലിയ മാറ്റം സംഭവിക്കണം.!
ലീഗിന്‍്റെ മലബാര്‍ രാഷ്ട്രീയത്തോട് മലബാര്‍ മുസ്ലിങ്ങള്‍ക്ക് പോലും പുച്ഛം തോന്നി തുടങ്ങി.!

യുവതലമുറയ്ക്ക് അവരുടെ അഭിലാഷങ്ങളും പ്രചോദനങ്ങളും വലിയ ഘടകമാണ്. അവര്‍ക്കു ടീ.വീ ചാനലുകളില്‍ നടക്കുന്ന പൊളിറ്റിക്കല്‍ ഡിബേറ്റില്‍ ഒരു താല്പര്യവും ഇല്ല. അവരില്‍ വലിയൊരു വിഭാഗത്തിനും ജാതി, മത, വര്‍ഗീയയോട് കടുത്ത വെറുപ്പാണ്. അവരുടെ ഏറ്റവും വലിയ പ്രശനം സ്വന്തം വിദ്യാഭാസം, നല്ലൊരു ജോലി, നല്ലൊരു ജീവിത ശൈലി, കാര്യങ്ങള്‍ അറിഞ്ഞു കേട്ട് അവരെയും ഉള്‍കൊള്ളുന്ന ഒരു ഭരണാധികാരി ഇതൊക്കെയാണ്. (അതാണ് ശശി തരൂരിന് കേരളത്തില്‍ ഇത്രയും ആരാധകര്‍ കൂടുന്നത്) വിവാഹത്തോടും അവര്‍ക്കു വിരക്തിയാണ്..!
ഈ ഒരു തലമുറയെ കണക്‌ട് ചെയ്യണം. അതായത് രാഷ്ട്രീയ നിറങ്ങള്‍, അതിനോട് ഈയൊരു കൂട്ടര്‍ക്ക് വെറുപ്പാണ്. അതിനെല്ലാം കാരണം അവര്‍ ലോകം വിരല്‍ തുമ്ബില്‍കൂടി മനസിലാക്കുന്നു, അവരുടെ സംശയങ്ങള്‍ ചോദ്യങ്ങള്‍ അതിനൊക്കെ ഉത്തരം കിട്ടുന്നു, ഗൂഗിളും യൂട്യൂബുമാണ് അവരുടെ മഹാഗുരു..!
സോഷ്യല്‍ മീഡിയ അവരുടെ ചലനങ്ങള്‍ ആണ്. കണ്‍വന്‍ഷണല്‍ പത്രങ്ങള്‍ അവര്‍ തിരിഞ്ഞു നോക്കുന്നു പോലും ഇല്ല. നീട്ടി വലിച്ച്‌ എഴുതുന്ന ലേഖനങ്ങളില്‍ അവര്‍ കണ്ണ് ഓടിക്കുക പോലും ഇല്ല..!

ബി.ജെ.പി കേരളത്തില്‍ ശക്തി പ്രാപിക്കാന്‍ സാധ്യത വിരളമാണ്. അവര്‍ മുന്നോട്ടു വയ്‌ക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തോട് ഏറ്റവും കടുത്ത എതിര്‍പ്പ് കേരളത്തിലെ ഹൈന്ദവ കമ്മ്യൂണിറ്റിയില്‍ നിന്നു തന്നെയാണ്..!

മലയാളികളില്‍ സര്‍വ്വസമ്മതനായിരിന്നു മെട്രോമാന്‍ ഇ. ശ്രീധരന്‍. പദ്മവിഭൂഷണ്‍ കിട്ടിയിട്ടുണ്ട്, ഇന്ത്യ മുഴുവന്‍ അംഗീകരിക്കുന്ന ഒരു വ്യക്തിത്യം. പക്ഷെ തുടര്‍ന്ന് അദ്ദേഹത്തിന് ഉണ്ടായ ഒരു അപചയം, ബിജെപിയില്‍ പോയത് മാത്രമല്ല അദ്ദേഹം മലയാളികള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത പ്രസ്താവനകള്‍ നടത്തി എന്നതാണ്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബീഫ്, നോണ്‍ വെജ്, ഫിഷ് കഴിക്കുന്നത് ഹിന്ദുക്കള്‍ ആണ്. അത് അവരുടെ ജീവിതം കൂടിയാണ്. മുന്‍ ഡി.ജി.പി ജേക്കബ് തോമസിനോട് ഒരിക്കല്‍ ഞാന്‍ പറഞ്ഞു. ‘നിങ്ങള്‍ തൃശൂര്‍ ആര്‍.എസ്.എസ് ക്യാമ്ബില്‍ പോയി ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചതോടു കൂടി നിങ്ങളുടെ രാഷ്ട്രീയത്തില്‍ ഒരു തീര്‍പ്പ് രേഖയായി കല്പിക്കപെട്ടു’ എന്ന്. കേരളത്തിന്റെ സാമൂഹ്യഘടന ആദ്യം പഠിക്കണം. ഇന്ത്യയിലെ ചില മെട്രോ സിറ്റികള്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ പ്ലൂറല്‍ വ്യവസ്ഥിതിയില്‍ ജീവിക്കുന്ന വലിയൊരു ഒറ്റ നഗരമാണ് കേരളം എന്ന സംസ്ഥാനം..! എല്ലാവര്‍ക്കും 5 അല്ലെങ്കില്‍ 10 ശതമാനം വര്‍ഗീയത ഒക്കെ ഉണ്ട്. അത് സത്യം.
പക്ഷെ വലിയൊരു സമൂഹം ഒറ്റകെട്ടായി പറയുന്നു. അവര്‍ക്കു വര്‍ഗീയത വേണ്ടാ എന്ന്. അതാണ് സി.പി.എം നയിക്കുന്ന മുന്നണി ഇത്രയും സീറ്റുകള്‍ നേടി അധികാരത്തില്‍ വന്നത്. മലയാളികള്‍ക്ക് ഭൂരിപക്ഷ വര്‍ഗിയതയോടും ന്യുനപക്ഷ വര്‍ഗിയതയോടും, അവര്‍ കേരളത്തില്‍ അധികാരത്തില്‍ വരുന്നതിനെയും എതിര്‍ക്കുന്നു. ഇതൊക്കെ പച്ചപ്പരമാര്‍ത്ഥമാണ്..!

ഒരു കാര്യം കൂടി ഓര്‍മിപ്പിക്കുന്നു, വിവാഹപ്രായം 21ലേയ്ക്കു കേന്ദ്ര സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നപ്പോള്‍ സി.പി.എം കേന്ദ്ര നേതൃത്വം അതിനെ അനുകൂലിച്ചതിനു പുറകെ കേരളാ നേതൃത്വവും അനുകൂലിക്കാന്‍ തയ്യാറായി. പക്ഷെ സി.പി.എം പാര്‍ട്ടിയെ അനുകൂലിക്കുന്നവര്‍ കേരളത്തില്‍ അതിനെ നഖശിഖന്തം എതിര്‍ക്കുന്നു. അതായത് വരുവാന്‍ പോകുന്ന ഒരു സോഷ്യല്‍ നവോത്ഥാനം അതിന് പ്രോത്സാഹനം കൊടുക്കുന്നു. കേരളത്തിലെ ലീഗ് നേതാക്കള്‍ അപഹാസ്യരാകുന്നു, മുസ്ലിം പെണ്‍കുട്ടികള്‍ എതിര്‍ക്കുന്ന ഒരു കൂട്ടരേ സോഷ്യല്‍ മീഡിയയില്‍ വലിച്ചു കീറുന്നു, സ്വായം പ്രഖ്യാപിത ഒരു ഹരിത നേതാവിനെ എടുത്തു കുടയുന്നു ..! ഇതിന്റെ യാഥാര്‍ഥ്യം, നിങ്ങള്‍ എടുക്കുന്ന നിലപാടിലെ കപടതകള്‍ ഓരോന്നായി പൊളിയുന്നു എന്നാണ്. അതു മനസിലാക്കുക. അതാണ് പുതിയ ലോകം, ഡിജിറ്റല്‍ വേള്‍ഡ്. ലോകത്തിലെ ഓരോ ചലനങ്ങളും അവരുടെ സ്മാര്‍ട്ട് ഫോണില്‍ ലഭിക്കുന്നു. പക്ഷെ നിങ്ങള്‍ എല്ലാം അറിയുന്നത്, അവര്‍ അറിഞ്ഞു കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ്.
അറിവ് മനുഷ്യസമൂഹത്തെ സ്വതന്ത്രമാക്കും, അവനെ ചിന്തിപ്പിക്കും, അബദ്ധജടിലമായ അടിച്ചേല്പിക്കുന്ന വസ്തുതകള്‍ അവര്‍ എടുത്തു തോട്ടില്‍ കളയും. അതിന്റെ കൂടെ മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങളും തോട്ടില്‍ ആര്‍ക്കും വേണ്ടാത്ത ഒരു അറപ്പു ഉളവാക്കുന്ന ഒരു വെസ്റ്റ് ആയി മാറും. അതിന്റെ ഏറ്റവും വലിയ തെളിവാണ് ‘മുജാഹിദ് ബാലുശ്ശേരി’ എന്ന പ്രഭാഷകന്‍ ഇന്ന് നേരിടുന്ന പ്രശ്നം .!

പറഞ്ഞു വരുന്നത് കോണ്‍ഗ്രസ് നയിക്കുന്ന യുഡിഫ് അധികാരത്തില്‍ വരില്ലെന്നും അവരുടെ ഇന്നത്തെ നിലക്ക് ആ പാര്‍ട്ടി ഉദ്ദേശിക്കുന്ന മത, ജാതി സമവാക്യങ്ങള്‍ മുഴുവനും പൊളിഞ്ഞു നാശമായി എന്നുമാണ്. ലീഗ് മലബാറില്‍ നേട്ടം ഉണ്ടാക്കിയെന്ന് കരുതുക അങ്ങനെ വന്നാല്‍ കേരളത്തിന്റെ തെക്കന്‍ പ്രദേശത്തു കോണ്‍ഗ്രസ് നയിക്കുന്ന മുന്നണി പൊളിഞ്ഞു നാശമായി പോകും. ഇതാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
ഇതെങ്ങനെ അഡ്രസ്സ് ചെയ്യണം എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല.
ശശി തരൂര്‍ എന്ന നേതാവിനെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പ്രൊജക്റ്റ് ചെയ്താല്‍ സി.പി.എം ഒരുക്കുന്ന സമവാക്യതന്ത്രങ്ങള്‍ മുഴുവന്‍ പൊളിഞ്ഞു പോകും.
കേരളത്തിലെ 18 മുതല്‍ 45 വരെ പ്രായമുള്ളള്ളവരെ ശശി തരൂര്‍ ആകര്‍ഷിക്കും. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസ് നയിക്കുന്ന യൂഡി എഫ് അധികാരത്തില്‍ വരും. സുധാകരന്‍, മുല്ലപ്പള്ളി, മുരളീധരന്‍, വി.ഡി സതീശന്‍ തുടങ്ങിയവര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ കൈയടി കിട്ടുന്നവരായിരിക്കും. പക്ഷെ ഇവര്‍ക്കൊന്നും വോട്ടുകളുടെ നേട്ടം കൈവരിക്കാന്‍ കഴിയില്ല..!
ശശി തരൂര്‍ ആയതുകൊണ്ട് മാത്രമാണ് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ജയിക്കുന്നത്. മുരളീധരന്‍ അവിടെ മത്സരിച്ചാല്‍ മൂന്നാം സ്ഥാനത്തേക്ക് പോകും. ചിലപ്പോള്‍ കെട്ടിവെച്ച പണം വരെ പോകും, ഓര്‍മയിരിക്കുക .! കോണ്‍ഗ്രസ് പാര്‍ട്ടി ദേശിയ തലത്തില്‍ അടുത്ത 2024 പാര്‍ലമെന്റ് ഇലക്ഷനില്‍ മൂന്നാം സ്ഥാനം കിട്ടുന്ന പ്രതിപക്ഷം ആകും. അതാണ് ആ പാര്‍ട്ടിയുടെ സ്ഥിതി. 137 വര്‍ഷം ആഘോഷിച്ചപ്പോള്‍ സോണിയ ഗാന്ധി ഉയര്‍ത്തിയ പതാക വരെ പൊട്ടി താഴെ വീണു. ഇനി പൊട്ടി തകരാന്‍ വേറെയൊന്നും ബാക്കിയില്ല ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിക്ക്

Facebook Comments Box

By admin

Related Post