Sat. May 4th, 2024

മുഖ്യമന്ത്രിയുടെ യാത്ര ഇനി കറുത്ത ഇന്നോവയില്‍

By admin Dec 30, 2021 #news
Keralanewz.com

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനത്തിന്റെ നിറം മാറുന്നു. വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയാണ് മുഖ്യമന്ത്രി നിലവില്‍ ഉപയോഗിക്കുന്നത്. ഇനി മുതല്‍ കറുത്ത നിറത്തിലുള്ള ക്രിസ്റ്റയാകും ഉപയോഗിക്കുക. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു വാഹനത്തിന്റെ നിറം മാറാന്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രിക്കായി പുതുതായി വാങ്ങിയ വാഹനത്തിന്റെ നിറമാണു മാറ്റിയത്. ആകെ നാലു വാഹനങ്ങളാണു മുഖ്യമന്ത്രിക്കും അകമ്പടിക്കുമായി വാങ്ങുന്നത്. മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറും. ഇതില്‍ ആദ്യ വാഹനം ഈയാഴ്ച കൈമാറും. ശേഷിക്കുന്നവ പിന്നീടു കൈമാറുമെന്ന് അധികൃതര്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങളാലാണോ നിറം മാറുന്നതെന്ന ചോദ്യത്തോടു പ്രതികരിക്കാന്‍ അധികൃതര്‍ തയാറായില്ല.
പ്രധാനമന്ത്രി ഉപയോഗിക്കുന്ന വാഹനവും കറുത്ത നിറത്തിലുള്ളതാണ്. മുഖ്യമന്ത്രി ഉപയോഗിക്കുന്ന വാഹനങ്ങള്‍ 4 വര്‍ഷം പഴക്കം ഉള്ളതിനാല്‍ മാറ്റണമെന്നായിരുന്നു പൊലീസിന്റെ ശുപാര്‍ശ. ഇതിനായി മാസങ്ങള്‍ക്കു മുന്‍പ് 63 ലക്ഷം രൂപ അനുവദിച്ചിരുന്നു

Facebook Comments Box

By admin

Related Post