Kerala News

ഹര്‍ഷിത അട്ടല്ലൂരി ഇന്റലിജന്‍സ് ഐജി, നിശാന്തിനി തിരുവനന്തപുരം ഡിഐജി

Keralanewz.com

തിരുവനന്തപുരം: പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. ഹര്‍ഷിത അട്ടല്ലൂരിയെ ഇന്റലിജന്‍സ് ഐ.ജിയായി നിയമിച്ചു. പി. പ്രകാശിനെ ദക്ഷിണമേഖല ഐ.ജിയായും ആര്‍. നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയായും നിയമിച്ചു.
സ്പര്‍ജന്‍ കുമാറാണ് തിരുവനന്തപുരം കമ്മീഷണര്‍. എ.വി ജോര്‍ജ് കോഴിക്കോട് കമ്മീഷണറായി തുടരും. ഐ.ജി മാരായ മഹിപാല്‍ യാദവ്, ബല്‍റാം കുമാര്‍ എന്നിവര്‍ക്ക് എ.ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്‍കി

Facebook Comments Box