Kerala News

പുതുവര്‍ഷത്തെ വരവേറ്റ് ലോകം; സംസ്ഥാനത്തെ ആഘോഷങ്ങള്‍ കടുത്ത നിയന്ത്രണത്തില്‍

Keralanewz.com

തിരു.: പുത്തന്‍ പ്രതീക്ഷകളുമായി ലോകം പുതുവര്‍ഷത്തെ വരവേറ്റു. പസഫിക് സമുദ്രത്തിലെ സമോവ, ടോംഗ, കിരിബാത്തി ദ്വീപുകളിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിന്നാലെ ന്യൂസിലാന്‍ഡും പുതുവര്‍ഷത്തെ വരവേറ്റു.
        ഒമിക്രോണ്‍ വ്യാപന സാഹചര്യം കണക്കിലെടുത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനാല്‍ സംസ്ഥാനത്ത് പുതുവര്‍ഷാഘോഷത്തിന് കടിഞ്ഞാണ്‍ വീണു. വലിയ പുതുവര്‍ഷാഘോഷങ്ങള്‍ നടന്നിരുന്ന തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമെല്ലാം ഇക്കുറി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ച്, കോവളം തുടങ്ങിയ ഇടങ്ങളെല്ലാം രാത്രി ഒമ്പതോടെ തന്നെ ശൂന്യമായി

കോഴിക്കോട് ബീച്ചിലും കോവളം ബീച്ചിലും പുതുവര്‍ഷം ആഘോഷിക്കാനെത്തിയവരെ രാത്രി എട്ടരയോടെ തന്നെ ബീച്ചില്‍ നിന്ന് പോലീസ് ഒഴിപ്പിച്ചിരുന്നു. ഹോട്ടലുകളും ബാറുകളുമെല്ലാം രാത്രി ഒമ്പത് മണിയോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. സംസ്ഥാനത്തുടനീളം പ്രധാനപ്പെട്ട റോഡുകളിലെല്ലാം പോലീസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ രാത്രി പത്ത് മണിക്ക് ശേഷം യാത്ര അനുവദിച്ചിരുന്നുള്ളു. നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെ വീടുകളിലായിരുന്നു ആഘോഷമേറെയും ഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
        പസഫിക് മഹാസമുദ്രത്തിലെ തന്നെ ചില ദ്വീപുകളിലാണ് പുതുവര്‍ഷം അവസാനമെത്തുന്നത്. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം അവസാനമെത്തുക. എന്നാല്‍ ഇവിടെ മനുഷ്യവാസം ഇല്ല

Facebook Comments Box