Fri. Apr 26th, 2024

ഈ ആപ്പുണ്ടെങ്കില്‍ ഇനി സ്ത്രീകളെ ഒരാളും തൊടില്ല, തൊട്ടാലുടന്‍ പോലീസ് അറിയും

By admin Jan 12, 2022 #news
Keralanewz.com

സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യംനല്‍കി കേരള പോലീസ് ഒരു ആപ്പ് പുറത്തിറക്കിയിരിക്കുന്നു.

പേര് നിര്‍ഭയ. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പ് ലഭിക്കും. അടിയന്തിര സാഹചര്യങ്ങളില്‍ പോലീസുമായി ബന്ധപ്പെട്ട സഹായം ആവശ്യപ്പെടാവുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നത്

സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ച്‌ വരുന്ന അതിക്രമങ്ങള്‍ തടയുക, അതുവഴി കുറ്റകൃത്യങ്ങള്‍ കുറച്ച്‌ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജനമൈത്രീ സുരക്ഷ പദ്ധതിയുടെ ഭാഗമായി കേരള പോലീസ് 2015 മുതല്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ‘നിര്‍ഭയ.’
സംസ്ഥാനത്തെ ലക്ഷകണക്കിനു സ്ത്രീകള്‍ ഈ വനിത സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഗുണഭോക്താക്കളാണ് ഇന്ന്.

ലൈംഗികപീഡനം, ലൈംഗികാതിക്രമം, ലൈംഗികവൃത്തിക്കു വേണ്ടിയുള്ള മനുഷ്യക്കടത്ത് തുടങ്ങിയവയ്ക്ക് എതിരെയുള്ള ശക്തമായ പ്രവര്‍ത്തനങ്ങളാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിലെ സാഹചര്യത്തില്‍ താഴെ പറയുന്ന കുറ്റകൃത്യങ്ങളാണ് സ്ത്രീകള്‍ക്കെതിരെ കൂടുതലായി കണ്ടു വരുന്നത്.
പിന്‍തുടര്‍ന്ന് ശല്യപ്പെടുത്തലും ഉപദ്രവിക്കലും.
ബസ്സിലും, ട്രെയിനിലും മറ്റുമുള്ള ശല്യപ്പെടുത്തലുകള്‍.
ഗാര്‍ഹിക പീഡനം.
ബാഗ്, പേഴ്സ് പിടിച്ച്‌ പറിക്കല്‍
മാല പൊട്ടിക്കല്‍.
ലൈംഗിക പീഡനം.
കുഞ്ഞുങ്ങളെ തട്ടികൊണ്ടു പോകല്‍
ഭീഷണിപ്പെടുത്തല്‍.
കയ്യേറ്റം, ബലാല്‍സംഗം.

ആപ്പ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്.?

ആപ്പിലെ ഹെല്‍പ്പ് ബട്ടണ്‍ അഞ്ച് സെക്കന്‍ഡ് അമര്‍ത്തിപ്പിടിച്ചാല്‍ ഫോണ്‍ ഉപയോഗിക്കുന്ന ആളിന്റെ ലൊക്കേഷന്‍ ഏറ്റവും അടുത്തുള്ള പോലീസ് കണ്‍ട്രോള്‍ റൂമിലോ പോലീസ്‌സ്റ്റേഷനിലോ ലഭിക്കും. ഇന്റെര്‍നെറ്റ് കവറേജ് ഇല്ലാതെതന്നെ ഈ ആപ്പ് മുഖേന സന്ദേശങ്ങളും ലൊക്കേഷനും പോലീസുമായി പങ്കുവെയ്ക്കാം.
നിര്‍ഭയം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണില്‍ ഒരാള്‍ക്ക് ഏതു ജില്ലയില്‍നിന്നും സഹായം അഭ്യര്‍ഥിക്കാം. ഫോട്ടോ, വീഡിയോ എന്നിവ ഒറ്റക്ലിക്കിലൂടെ എടുത്തയയ്ക്കാനുള്ള ക്രമീകരണവുമുണ്ട്.
ശബ്ദസന്ദേശം അയയ്ക്കാനുള്ള ശ്രമത്തിനിടെ അക്രമി ഫോണ്‍ തട്ടിയെടുത്താലും സന്ദേശം റദ്ദാകില്ല. തത്സമയം ലഭിക്കുന്ന ദൃശ്യങ്ങളും മറ്റും പോലീസിന് തെളിവാകുകയും ചെയ്യും

Facebook Comments Box

By admin

Related Post