പങ്കാളികളെ പരസ്പരം ലൈംഗികബന്ധത്തിന് കൈമാറുന്ന കപ്പിള്‍ സ്വാപ്പിംഗ്, വൈഫ് സ്വാപ്പിംഗ് സംഭവങ്ങളില്‍ ഡിജിപിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണത്തിനു കേരള വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കി
കൊച്ചി: പങ്കാളികളെ പരസ്പരം ലൈംഗികബന്ധത്തിന് കൈമാറുന്ന കപ്പിള്‍ സ്വാപ്പിംഗ്, വൈഫ് സ്വാപ്പിംഗ് സംഭവങ്ങളില്‍ ഡിജിപിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണത്തിനു കേരള വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കി. കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘങ്ങളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരണം.
സാമൂഹികക്രമത്തെ തകിടംമറിക്കുന്ന ദുഷ്പ്രവണതകള്‍ കേരളീയ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ആശങ്കയുളവാക്കുന്നതാണെന്നും വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
Facebook Comments Box