Kerala News

ഹെൽമറ്റ് വച്ച് ബൈക്കിലെത്തി നഗ്നതാപ്രദർശനം: ഹോസ്റ്റലിനു മുന്നിൽ യുവതികൾക്കു മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ ഞരമ്പുരോഗി പിടിയിൽ

Keralanewz.com

തിരുവല്ല: പെൺകുട്ടികളുടെ ഹോസ്റ്റലിന് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ മദ്ധ്യവയസ്‌ക്കനായ ഞരമ്പുരോഗി ഒടുവിൽ പിടിയിലായി . അങ്ങാടിക്കൽ സ്വദേശി നന്ദനൻ (55) ആണ് പിടിയിലായത്. ഐപിസി 509 അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ദൃശ്യങ്ങളിൽ ഉൾപ്പെട്ട രണ്ടാമനെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്

വീട്ടിൽ നിന്നാണ് നന്ദനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നേരത്തെയും പരാതികൾ ഉണ്ടായിട്ടുണ്ട്. പെൺകുട്ടിയോട് മോശമായി പെരുമാറിയതിന് ഏതാനും മാസങ്ങൾക്ക് നന്ദനനെ പ്രദേശവാസികൾ മർദ്ദിച്ചിരുന്നു . നന്ദന്റെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

സ്ഥിരമായി ഹോസ്റ്റലിന് മുന്നിൽ എത്തി ലൈംഗിക ചേഷ്ടകൾ കാണിക്കുന്നുണ്ടെന്ന് കാട്ടിയാണ് പെൺകുട്ടികൾ പരാതി നൽകിയത് . ഇയാളുടെ ദൃശ്യങ്ങൾ പകർത്തിയാണ് ഹോസ്റ്റലിലെ പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയത്.കഴിഞ്ഞ ദിവസം രാവിലെ 11നും 12 മണിക്കും ഇടയിലായിരുന്നു നഗ്‌നതാ പ്രദർശനം. മുണ്ടും ഷർട്ടും ധരിച്ച് ബുള്ളറ്റിലും സ്‌കൂട്ടറിലും എത്തിയ രണ്ടു പേരാണ് വാഹനം ഹോസ്റ്റലിന് മുന്നിൽ നിർത്തി നഗ്നത പ്രദർശിപ്പിച്ചത്

ഹെൽമറ്റ് മാസ്‌കും ധരിച്ചാണ് എത്താറുള്ളത്. കഴിഞ്ഞ കുറേ ദിവസമായി ഇവർ ഹോസ്റ്റലിന് മുന്നിലെത്തി ലൈംഗിക ചേഷ്ടകൾ കാണിക്കുന്നുണ്ട്. ശല്യം സഹിക്ക വയ്യാതെയാണ് പെൺകുട്ടികൾ ദൃശ്യങ്ങൾ പകർത്തിയത്

Facebook Comments Box