Mon. Apr 29th, 2024

കുമരകത്ത് വീടിനു പിന്നിലെ മരത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

By admin Jan 23, 2022 #news
Keralanewz.com

കുമരകം: കുമരകത്ത് കുടുംബപ്രശ്‌നങ്ങളെ തുടർന്നു യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമരകം എം.ആർ.എഫ് ട്രെയിനിങ് സെന്ററിനു സമീപത്താണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുമരകം പതിനാറാം വാർഡ് ചെപ്പന്നൂക്കരി വള്ളപ്പുരയ്ക്കൽ പരേതനായ രാജുവിന്റെയും, മെറീന(ലത)യുടെയും മകൻ മെൽവിനെയാണ് (18)മരിച്ച നിലയിൽ കണ്ടെത്തിയത്

ഞായറാഴ്ച രാവിലെ വീടിനു പിന്നിലെ പുരയിടത്തിലെ മരത്തിലാണ് മെൽവിൻ തൂങ്ങി നിന്നത്. മരത്തിൽ തൂങ്ങി നിൽക്കുന്ന മെൽവിന്റെ മൃതദേഹം നാട്ടുകാരാണ് കണ്ടെത്തിയത്. തുടർന്ന്, ഇവർ വിവരം കുമരകം പൊലീസിൽ അറിയിച്ചു. തുടർന്നു സ്ഥലത്ത് എത്തിയ പൊലീസ് സംഘം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി. തുടർന്നു, മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി

അച്ഛൻ മരിച്ചതിനെ തുടർന്നു മെൽവിൻ അമ്മയ്‌ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്മ വീട് വിട്ട് ഇറങ്ങിയിരുന്നു. ഇതേ തുടർന്നു മെൽവിന് മാനസിക ബുദ്ധിമുട്ട് നേരിട്ടിരുന്നതായി നാട്ടുകാർ പറയുന്നു. ഇതാകാം മരണകാരണമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കുമരകം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Facebook Comments Box

By admin

Related Post