Movies

കൂവി വിളിച്ചും, പൊട്ടി ചിരിച്ചും പഴയ അതേ ഉന്മേഷത്തോടെ മീര ജാസ്മിന്റെ ഡാന്‍സ്, പഴയതിലും സുന്ദരിയായ ഫോട്ടോകളും

Keralanewz.com

മലയാള സിനിമയില്‍ ഏറ്റവും അധികം എനര്‍ജി ഉള്ള നായികമാരില്‍ ഒരാളായിരുന്നു മീര ജാസ്മിന്‍. തന്മയത്വത്തോടെയുള്ള അഭിനയത്തിന് ദേശീയതലത്തില്‍ ശ്രദ്ധിയ്ക്കപ്പെട്ട നടി വിവാഹ ശേഷം ഇന്റസ്ട്രിയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. ഇടയ്ക്ക് പത്ത് കല്‍പനകള്‍ എന്ന ചിത്രത്തിലൂടെ തിരച്ചു വരവ് നടത്തിയെങ്കിലും സജീവ സിനിമാ അഭിനയത്തിലേക്ക് ഇറങ്ങിയില്ല.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ജയറാമിന് ഒപ്പമാണ് മീരയുടെ മടങ്ങിവരവ്. വെറുതേ വന്ന് മടങ്ങുകയല്ല, ഇനി മുഴുവനായും സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മീരയുടെ തീരുമാനം. ഇതിന്റെ ഭാഗമായി നടി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ടും തുടങ്ങിയിരുന്നു

ഇപ്പോള്‍ ഇതാ, ആ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുതിയ വീഡിയോകളും ഫോട്ടോകളും പങ്കുവയ്ക്കുന്ന തിരക്കിലാണ് മീര. പഴയത് പോലെ കൂവി വിളിച്ചും പൊട്ടി ചിരിച്ചും ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണ് ആദ്യം പങ്കുവച്ചത്. തന്നെ വീണ്ടും സ്വീകരിച്ചതിന് നന്ദി പറഞ്ഞ് കൊണ്ടാണ് മീര ഡാന്‍സ് വീഡിയോ പങ്കുവച്ചത്. സുരഭി ലക്ഷ്മി, സിത്താക കൃഷ്ണ കുമാര്‍, വീണ നായര്‍ തുടങ്ങിയവര്‍ ഡാന്‍സിന് കമന്റ് എഴുതി

ശേഷം മീര ഏതാനും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കപവച്ചു. വെള്ള ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളില്‍ മീര പഴയതിലും അധികം സുന്ദരിയായി കാണപ്പെടുന്നു. സംവിധായകന്‍ അരുണ്‍ ഗോപി അടക്കമുള്ളവര്‍ ഫോട്ടോയ്ക്ക് കമന്റ് എഴുതിയിട്ടുണ്ട്

Facebook Comments Box