Fri. Apr 26th, 2024

അന്വേഷണ ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താന്‍ ​ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന് ഇന്ന് നിര്‍ണായകം

By admin Jan 24, 2022 #news
Keralanewz.com

അന്വേഷണ ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താന്‍ ​ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന് ഇന്ന് നിര്‍ണായകം. ഇന്ന് നടക്കുന്ന രണ്ടാംഘട്ട ചോദ്യം ചെയ്യലില്‍ ഇന്നലെ നല്‍കിയ വിവരങ്ങളുമായി ഒത്തുചേര്‍ത്ത് പരിശോധിക്കാനാണ് സാധ്യത.

പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളിലെ ശാസ്ത്രീയ പരിശോധനാ ഫലവും നിര്‍ണായകമായിരിക്കും. മൂന്ന് പേരുടെ ഫോണുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന ഫോണുകളാണ് പിടിച്ചെടുത്തത്. ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് ലഭിക്കും. അതും കൂടി ചേര്‍ത്താണ് ചോദ്യം ചെയ്യല്‍.

‌ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ദിലീപ് നല്‍കിയ മൊഴികളില്‍ നിറയെ പൊരുത്തക്കേടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. തെളിവുകളുള്ള കാര്യങ്ങളില്‍ പോലും നിഷേധാത്മക മറുപടിയാണ് ദിലീപ് നല്‍കുന്നത്. ബിഷപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാദങ്ങളെയും ക്രൈംബ്രാഞ്ച് തള്ളിയിട്ടുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആരോപണത്തില്‍ കഴമ്ബൊന്നുമില്ലെന്നും അന്വേഷണസംഘം നിരീക്ഷിച്ചു. മൊഴികള്‍ വിശദമായി വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂയെന്നാണ് എഡിജിപി എസ് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ആവശ്യത്തിന് തെളിവ് പൊലീസിന്റെ കൈവശമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു

Facebook Comments Box

By admin

Related Post