Fri. Apr 26th, 2024

ആ പൊലീസുകാരനെ എനിക്കറിയാം, അയാളൊരു സംഘിയല്ല’; കുറിപ്പ്​ വൈറല്‍

By admin Jan 24, 2022 #vinod sho police
Keralanewz.com

കായംകുളം: എം.എസ്.എം കോളജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ ഞായറാഴ്ച രാവിലെ പോകുന്നതിനിടെ തനിക്കും മാതാവിനും പൊലീസില്‍ നിന്ന്​ മോശം അനുഭവം ഉണ്ടായി എന്ന് കാട്ടി ​ അഫ്സല്‍ എന്ന യുവാവ് ഫേസ്​ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറല്‍ ആയിരുന്നു.

‘കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി’ എന്നുപറഞ്ഞായിരുന്നു കുറിപ്പ്​ പ്രചരിച്ചത്​. എന്നാല്‍ ഈ പോസ്റ്റില്‍ പറയുന്ന പോലീസുകാരനെക്കുറിച്ചു സുഹൃത്ത് പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ വ്യാപകമായി സര്‍ക്കാര്‍വിരുദ്ധ മനോഭാവമുള്ളവര്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിനെ പറ്റിയാണ് ഈ കുറിപ്പ് എന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് ഷാനിയുടെ കുറിപ്പ്

പോസ്റ്റ് പൂര്‍ണ്ണ രൂപം

ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ വ്യാപകമായി സര്‍ക്കാര്‍വിരുദ്ധ മനോഭാവമുള്ളവര്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിനെ പറ്റിയാണ് ഈ കുറിപ്പ്.

ശ്രീ വിനോദ് എന്ന് പേരുള്ള ഓച്ചിറ എസ് എച്ച്‌ ഒ യെ പറ്റിയാണ്‌ വിദ്വേഷം നിറഞ്ഞ ഈ കുറിപ്പ് പ്രചരിക്കുന്നത്. ചെറുപ്പകാലം മുതലേ എനിക്ക് പരിചയമുള്ളതും എന്നോടൊപ്പം പതാരം SMHS ല്‍ എന്‍റെ ജൂനിയറായി സ്കൂള്‍ വിദ്യാഭ്യാസം ചെയ്തതുമായ ശ്രീ വിനോദില്‍ നിന്നോ അദ്ദേഹത്തിന്‍റെ കുടുംബത്തില്‍ നിന്നോ എനിക്കോ എന്‍റെ സഹപ്രവര്‍ത്തകര്‍ക്കോ എന്‍റെ നാട്ടുകാര്‍ക്കോ ഏതെങ്കിലും തരത്തിലുള്ള വര്‍ഗീയമായ ഇടപെടലുകള്‍ ഉണ്ടായതായി പറയാന്‍ കഴിയില്ല.

മാത്രവുമല്ല വിദ്യാഭ്യാസകാലത്ത് ഇരുകാലുകളും തളര്‍ന്ന വികലാംഗനായ തന്‍്റെ സഹോദരനെ സൈക്കിളില്‍ സ്കൂളില്‍ കൊണ്ടുവരികയും തിരികെ കൊണ്ടു പോവുകയും ചെയ്യുന്ന… തന്‍റെ സഹോദരനെ സ്നേഹപൂര്‍വ്വം പരിചരിക്കുന്ന സൗമ്യനായ ശാന്തശീലനായ സുഹൃത്തിനെ ആണ് ഓര്‍മ്മ വരുന്നത്.. മനസ്സു കൊണ്ടോ ചിന്ത കൊണ്ടോ പ്രവൃത്തി കൊണ്ടോ യാതൊരു വര്‍ഗീയ മനോഭാവവും ഇല്ലാത്ത ഒരു ഉദ്യോഗസ്ഥനെ, മാലുമേല്‍ കടവിലെ ജനസമ്മതനായ പ്രമുഖ വ്യവസായി ശ്രീ പ്രഭാകരന്‍ ചേട്ടന്‍റെ കുടുംബത്തില്‍ നിന്ന് അത്തരമൊരു പേരുദോഷം നാളിതുവരെ നാട്ടുകാര്‍ക്ക്‌ ഉണ്ടായിട്ടില്ല.
സര്‍ക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്കഡൗണില്‍ നിയമലംഘനത്തിന് പിടിക്കപ്പെട്ട കോണ്‍ഗ്രസ് പശ്ചാത്തലമുള്ള ഒരു കുടുംബം നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുമ്ബോള്‍ എല്ലാവരും ആഘോഷിക്കുകയാണ്.

കൃത്യമായി അദ്ദേഹത്തിനെയും കുടുംബത്തെയും അറിയുന്ന ഞങ്ങള്‍ക്കാര്‍ക്കും ഏതെങ്കിലും തരത്തിലുള്ള സംഘപരിവാര്‍ പശ്ചാത്തലം വിനോദില്‍ നിന്നോ കുടുംബത്തില്‍ നിന്നോ നാളിതുവരെ തോന്നിയിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ നുണകള്‍ പ്രചരിപ്പിക്കുന്നത് വലിയ പ്രതിസന്ധിയിലേക്കാണ് നമ്മുടെ മതേതര കേരളത്തെ കൊണ്ടെത്തിക്കുന്നത്. മനസ്സില്‍ അല്പം പോലും വര്‍ഗീയ വിദ്വേഷം ഇല്ലാത്ത ആളുകള്‍ പോലും ഇത്തരത്തിലുള്ള നുണപ്രചാരണങ്ങള്‍ കൊണ്ട് അറിയാതെ തങ്ങളുടെ മനസ്സിലേക്ക് വര്‍ഗീയ വിദ്വേഷം കടത്തി കൊണ്ടു വരുവാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്.

ഈ നുണ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നവര്‍ എല്ലാവരും ശ്രദ്ധിക്കുക. നമ്മുടെ നാട്ടിലെ മതേതര മനസ്സിന് കളങ്കമാകാതിരിക്കുക… നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ മതേതര മനസ്സുള്ള അയല്‍വാസികളെ സഹജീവികളോട് സ്നേഹമുള്ള സുഹൃത്തുക്കളെ ഇത്തരം നുണകള്‍ പ്രചരിപ്പിച്ച്‌ ആടിനെ പട്ടിയാക്കിയും പിന്നെ പേപ്പട്ടിയാക്കിയും കൊല്ലാന്‍ ശ്രമിക്കുമ്ബോള്‍ ഒരു പ്രവാചകവചനം ഓര്‍മ്മിപ്പിക്കട്ടെ…
‘നിന്റെ മുന്നില്‍ അനീതി കണ്ടാല്‍ നീ നിന്റെ കരങ്ങള്‍ ഉയര്‍ത്തിയും അതിന്‌ കഴിയുന്നില്ലെങ്കില്‍ നാവ്‌ കൊണ്ടും അതിനും കഴിയുന്നില്ലെങ്കില്‍ മനസ്സ്‌ കൊണ്ട്‌ വെറുക്കുക’
ദയവ്‌ ചെയ്ത്‌ നിജസ്ഥിതി അറിയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതേ…
ഷാനി പള്ളിശ്ശേരിക്കല്‍

Facebook Comments Box

By admin

Related Post