Kerala News

കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോ സ് കെ മാണി സര്‍ക്കാരിനെ വിവരങ്ങള്‍ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ചാമപ്പാറയില്‍ എത്തി

Keralanewz.com

തലനാട് : ശക്തമായ വെള്ളപൊക്കം ഉണ്ടായ തലനാട് പഞ്ചായത്തിലെ ചാമപ്പാറ മേഖലയില്‍ ഇന്നലെ സന്ദര്‍ശനം നടത്തിയ ജോസ് കെ മാണി മുപ്പത്തോളം വീടുകളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ ആറിന്റെ തീരം കെട്ടി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിവരങ്ങള്‍ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിക്കുവാന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ ചാമപ്പാറയില്‍ എത്തി വെള്ളം കയറിയ വീടുകളിലും പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി

ആറിന്റ തീരം കെട്ടുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിക്കുവാന്‍ ഉടന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് കൊടുക്കുമെന്നും അറിയിച്ചു.
ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍, വൈസ് പ്രസിഡന്റ് ഷോളി ഷാജി, മെമ്പര്‍മാരായ വത്സമ്മ ഗോപിനാഥ്, സോണി ബിനീഷ്, ആശ റിജു, കെ സി എം മണ്ഡലം പ്രസിഡന്റ് സലിം യാക്കിരിയില്‍, റിജു ഐക്കരതെക്കെതില്‍, ടോമിന്‍ നെല്ലുവേലില്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Facebook Comments Box