Kerala News

മണ്ണെണ്ണ വില കൂട്ടി; ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് ആറ് രൂപ; ലിറ്ററിന് 59 രൂപ

Keralanewz.com

തിരുവനന്തപുരം: മണ്ണെണ്ണ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് ആറ് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതേടെ റേഷന്‍കട വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില 59 രൂപയായി ഉയര്‍ന്നു. ജനുവരി മാസം ലിറ്ററിന് 53 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. 

പുതുക്കിയ വില നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ഭക്ഷ്യവകുപ്പ് ഇതിനോടകം തന്നെ മണ്ണെണ്ണ സംഭരിച്ചിട്ടുണ്ട്. അതിനാല്‍ ഭക്ഷ്യവകുപ്പിൻ്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ റേഷന്‍ കടകളില്‍ നിന്ന് ഒരു ലിറ്റര്‍ മണ്ണെണ്ണ 59 രൂപയ്ക്ക് വാങ്ങേണ്ടി വരും. നിലവില്‍ 53 രൂപയാണ് ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില

Facebook Comments Box