വെന്റിലേറ്ററില്‍ നിന്ന് മാറ്റി, സംസാരിച്ചു; വാവ സുരേഷിനെ വൈകാതെ വാര്‍ഡിലേക്ക് മാറ്റുമെന്ന് മെഡിക്കല്‍ ബോര്‍ഡ്
പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ വാവ സുരേഷ് ഐസിയുവില്‍ തുടരും.
വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിട്ട് 60 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളെജ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് വാവ സുരേഷ് ഡോക്റ്റര്‍മാരോടും ജീവനക്കാരോടും സംസാരിച്ചുവെന്ന് വ്യക്തിമാക്കിയിരിക്കുന്നത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ സുരേഷ് ഇപ്പോള്‍ ഐസിയുവില്‍ കഴിയുകയാണ്
അധികം വൈകാതെ തന്നെ വാര്‍ഡിലേക്ക് മാറ്റുന്നതിന് കഴിയുമെന്നാണ് പ്രതീക്ഷ.
ഇന്നലെ വാവ സുരേഷിനെ സംബന്ധിച്ച നിര്‍ണായക ദിനമായിരുന്നു. ഒരു ഘട്ടത്തില്‍ ആരോഗ്യനില മെച്ചപ്പോള്‍ മറ്റൊരു ഘട്ടത്തില്‍ അബോധാവസ്ഥയിലേക്ക് സുരേഷ് എത്തുനിലയുണ്ടായി. ഇന്നലെയുണ്ടായിരുന്ന ആശങ്കള്‍ക്ക് അവസാനിപ്പിച്ച് ഇന്ന് പുലര്‍ച്ചയോടെ അദ്ദേഹം മെച്ചപ്പെട്ട ആരോഗ്യനിലയിലേക്കെത്തുകയായിരുന്നു. കണ്ണുതുറന്ന് സംസാരിച്ചതിനൊപ്പം ഹൃദയത്തിന്റെയും ആന്തരികാവയവങ്ങളുടെയുമെല്ലാം പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തി.
വാവ സുരേഷിന്റെ ആരോഗ്യ നിലയെ സംബന്ധിച്ച് കൂടുതല്‍ പേര്‍ ബന്ധപ്പെടുന്ന പശ്ചാത്തലത്തില്‍ രാവിലെ 10നും വൈകിട്ട് 7 നും കോട്ടയം മെഡിക്കല്‍ കോളേജ് ബുള്ളറ്റിന്‍ പുറത്തിറക്കുകയായിരുന്നു